നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം.നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയിലയും മുരിങ്ങയ്ക്കയും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഇവ രണ്ടും. പ്രോട്ടീൻ, കാത്സ്യം, അയേണ്‍, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. ഇതിനായി വെള്ളത്തില്‍ മുരിങ്ങയില ഇട്ട് കുടിക്കുന്നതും നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരങ്ങയ്ക്കയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്.അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മുരിങ്ങയ്ക്കയും മുരിങ്ങയിലയും പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്…
Estimated read time
1 min read
You May Also Like
ഇഞ്ചിയുടെ ഗുണങ്ങൾ
August 27, 2024
ത്വക്ക് രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയുന്ന കടച്ചക്ക
July 23, 2024
കുട്ടികളുടെ വിര ശല്യത്തിന് പൂച്ചപ്പഴം
July 22, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
Thanks for sharing. I read many of your blog posts, cool, your blog is very good.