അപൂർവമായി വിരിഞ്ഞ അത്ഭുത പുഷ്പംഅപൂർവമായി

Estimated read time 1 min read
Spread the love

എറണാകുളം ആലങ്ങാട് സ്വദേശി കരിമ്പനയ്ക്കല്‍ രമണി എസ് നായരുടെ വീട്ടിലാണ് ഈ അപൂര്‍വ്വ പുഷ്പം വിരിഞ്ഞത്. ആന്തൂറിയം ഇനത്തില്‍പ്പെട്ട് ചെടികളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കാല്‍പ്പാടിന്റെ രൂപത്തിലുള്ള പുഷ്പത്തിന് ജന്മം നല്‍കിയത്. പ്രദേശവാസികള്‍ ഈ അത്ഭുത പ്രതിഭാസത്തെ കാണാന്‍ എത്തികയാണ് ഇപ്പോള്‍. നിരവധി സസ്യങ്ങളും ഔഷധ ചെടികളും ഫലവൃക്ഷങ്ങളും പരിപാലിക്കുന്ന രമണി എസ് നായര്‍ ഒരു തികഞ്ഞ സസ്യ പ്രേമി തന്നെ. വാര്‍ദ്ധക്യത്തിന്റെ നടുവിലും സസ്യങ്ങളെയും പുഷപങ്ങളെയും പരിപാലിക്കാനുള്ള അവരുടെ ഈ മനോഭവത്തിന്റെ മുന്നില്‍ കൃഷിഭൂമിക ന്യൂസിന്റെ ആദരം അര്‍പ്പിക്കുന്നു.

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം സ്പീഷീസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ജനുസ്സാണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.  പൂവിന്റെ ആകൃതി കണക്കിലെടുത്ത് ഇവയെ ഫ്ലെമിങ്കോ ഫ്ലവർ (flamingo flower)ബോയ് ഫ്ലവർ (boy flower) എന്നും വിളിക്കാറുണ്ട്.

കൃഷി രീതികൾ

തണ്ട് മുറിച്ചു നട്ടും, ചെടിയുടെ കടയ്ക്കൽ നിന്നുണ്ടാകുന്ന തൈകൾ വഴിയും ആന്തൂറിയത്തിൻറെ പ്രജനനം നടത്താം. പൂക്കുന്ന ചെടികളുടെ പൊടിപ്പുകൾ നീക്കം ചെയ്ത് പുതിയ നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. പ്രധാന തണ്ട് നാല് സെൻറീമീറ്റർ നീളത്തിൽ മുറിച്ച് വെച്ചാണ് കായിക പ്രജനനം നടത്തുന്നത്. കൂടുതൽ വണ്ണമുള്ളവ നെടുകെ രണ്ടായി മുറിക്കാം. ഓരോ പകുതിയിലും രണ്ടു പാർശ്വ മുകുളങ്ങൾ ഉണ്ടായിരിക്കണം. തണ്ടുകl കുമിൾ ലായനിയിൽ മുക്കിയ ശേഷം മണലിൽ നടാവുന്നതാണ്. രണ്ടുമാസം കൊണ്ട് മുളച്ചു തുടങ്ങും. 10 സെൻറീമീറ്റർ ഉയരം ആയാൽ പ്രധാന കൃഷി സ്ഥലത്തിലേക്ക് മാറ്റാം. ഇതിനായി 10 സെൻറീമീറ്റർ ആഴത്തിൽ ചാലുകൾ എടുത്ത് അതിൽ  ചകിരി കഷണങ്ങൾ, കരിക്കട്ട, ഇഷ്ടിക കഷണങ്ങൾ എന്നിവയുടെ മിശ്രിതം നിറച്ച് 45 മുതൽ 65 സെൻറീമീറ്റർ അകലത്തിൽ തൈകൾ നടാം.

ചട്ടികളിലും ഈ മിശ്രിതം ഉപയോഗിച്ചാൽ മതി.  ചെടി നടാനുപയോഗിക്കുന്ന ചട്ടികൾക്ക് 30 സെൻറീമീറ്റർ വാവട്ടം ഉണ്ടായിരിക്കണം. ഒരു ചട്ടിയിൽ ഒരു  ചെടി നടാം. മണ്ണിൽ നടുമ്പോൾ ഇനങ്ങൾക്ക് അനുസരിച്ച് 45 മുതൽ 60 സെൻറീമീറ്റർ അകലം പാലിക്കണം.

വളപ്രയോഗം

കൂടുതൽ പൂക്കൾ ഉണ്ടാക്കുവാനും, രോഗപ്രതിരോധത്തിനും പശുവിൻ ചാണകമോ, വേപ്പിൻപിണ്ണാക്കോ 10 മുതൽ 15 ഇരട്ടി വെള്ളത്തിൽ കലക്കി ആറുദിവസം വച്ചതിനു ശേഷം അരിച്ചെടുത്ത് ഒഴിച്ചു കൊടുത്താൽ മതി.

സംഭരണം

വിളവെടുപ്പ് കഴിഞ്ഞാൽ കയറ്റി അയക്കുന്നതിനു മുൻപ് ഒരു രാത്രി ഇളംചൂടുവെള്ളത്തിൽ തണ്ടുകൾ മുക്കി വെക്കണം. തണ്ടുകൾ വെള്ളം നിറച്ച ഫ്ലാസ്കിൽ മുക്കിവെച്ചു ഈർപ്പമുള്ള പെട്ടികളിൽ പാക്ക് ചെയ്യാവുന്നതാണ്.

You May Also Like

More From Author

41Comments

Add yours
  1. 35
    scielia

    008 SBP mmHg 117 Priligy Following the Oxford meta analysis in 1984, we felt that it was likely that tamoxifen which at the time had been given to over 6 million women was safe and that its efficacy as adjuvant therapy was evident

+ Leave a Comment