നമ്മുടെ നാട്ടിന്‍ പുറത്ത് സാധാരണ കാണുന്ന ഒരു ചെടിയാണ്ചെറൂള.. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ചെറൂള. പല വിശ്വാസങ്ങളും ചെറൂളയെപ്പറ്റി ഉണ്ട്. അതില്‍ തന്നെ ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ പോലും ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. കാരണം അത്രക്ക് ആരോഗ്യ ഔഷധ ഗുണങ്ങളാണ് ചെറുളയില്‍ ഉള്ളത്.
വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം കൃമിശല്യം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ചെറൂള സഹായിക്കുന്നുകിഡ്‌നി സ്റ്റോണ്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് കിഡ്‌നി സ്റ്റോണ്‍ വേദന അനുഭവപ്പെടുന്നത്. ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് ചെയ്യാവുന്നതാണ് പക്ഷേ കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് ഡോക്ടറെ സമീപിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഈ ഒറ്റമൂലി ചെയ്യാവുന്നതാണ്
കഷായം വെച്ച് കഴിക്കുന്നത്:
ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം എന്ന് പറയുന്നത് ഇത്തരം നാടന്‍ ഒറ്റമൂലികള്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെറൂള എന്നും മികച്ചതാണ്.
പ്രമേഹത്തിന് പരിഹാരം
പ്രമേഹം കൊണ്ടുള്ള പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചെറൂള.
മൂത്രാശയ രോഗങ്ങള്‍
മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ചെറൂള. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായുണ്ടാവുന്ന അണുബാധ മറ്റ് പ്രതിസന്ധികള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.
വേദന ശമിപ്പിക്കുന്നു
പലപ്പോഴും ശരീരത്തില്‍ ഉണ്ടാവുന്ന വേദനകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതില്‍ കുളിക്കുന്നത് ശരീര വേദന നടുവേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മൂലക്കുരു
ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന്
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതാണ് ഉത്തമം.
കൃമിശല്യത്തിന് പരിഹാരം
കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Its like you read my mind You appear to know so much about this like you wrote the book in it or something I think that you can do with a few pics to drive the message home a little bit but other than that this is fantastic blog A great read Ill certainly be back