ചീര – വേനൽ കാലത്ത് ഏറ്റവും എളുപ്പം ചെയ്യാവുന്ന കൃഷി

Estimated read time 1 min read
Spread the love

ചുവപ്പ് ചീര വിറ്റാമിനുകളുടെ കലവറയാണ്, പച്ച ചീരയെ അപേക്ഷിച്ചു പോഷകഗുണം കൂടും. ചുവപ്പ് ചീരയ്ക്ക് സ്വാദും പച്ചയെ അപേക്ഷിച്ചു കൂടും. ഈ വേനൽക്കാലത്തു ചീര നടാൻ പറ്റിയ കാലാവസ്ഥയാണ്. . നല്ല മഴക്കാലം ഒഴിച്ചുള്ള ഏതു കാലാവസ്ഥയും ചീരയ്ക്ക് അനുയോജ്യമാണ്. ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്. ചീര ഇലകൾക്ക് മാത്രമല്ല, കാണ്ഡത്തിനും വിത്തിനും വേണ്ടി കൃഷി ചെയ്യുന്നു.


ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. പോഷകങ്ങൾ ആഗിരണം ചെയ്യാനും സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും വളരുന്ന സീസണിൽ സമീകൃത വളം നൽകാം. നിങ്ങളുടെ ചീര ഊർജ്ജസ്വലതയോടെ തഴച്ചുവളരുകയും അതിന്റെ സമ്പന്നമായ വിളവെടുപ്പ് നൽകുകയും ചെയ്യുന്നു.ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്ത്തി വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീര  തൈകള്‍ പറിച്ചു നടാവുന്നതാണ് .ടെറസിൽ ഗ്രോ ബാഗിലും നടാം. ടെറസിൽ ആകുമ്പോൾ കീടബാധ കുറയും. രണ്ടു ചീരകൾക്കിടയിൽ അകലം ഇടണം. ചാരമിടുന്നതും നല്ലതാണ്. അമരന്തസ്‌ ചീരയ്ക്ക് പൊതുവെ കീടബാധ കുറവാണ്.

You May Also Like

More From Author

+ There are no comments

Add yours