കന്നുകാലികളിലെ അരിമ്പാറരോഗം: ഫലപ്രദമായ ആയുർവേദ ചികിത്സ പരിചയപ്പെടാം

Estimated read time 1 min read
Spread the love

കന്നുകാലികളുടെ ചർമ്മത്തിൽ അതിവേഗം പടർന്നു പിടിക്കുന്നതും പാപ്പിലോമ വൈറസുകൾ ഉണ്ടാക്കുന്നതുമായ വൈറസ് രോഗമാണ് അരിമ്പാറ അഥവാ പാപ്പിലോമറ്റോസിസ്. വളരെ ചെറിയ കുരുക്കൾ പോലെയോ കോളിഫ്ലവർ പോലെ വളർച്ചയുള്ളതോ ആയ അരിമ്പാറകൾ കറവപ്പശുക്കളിലും കിടാരികളിലും കാണാം. കിടാരികളിലാണ് കൂടുതൽ കാണപ്പെടുന്നത്. സാധാരണയായി അകിട്, മൂക്ക്, കാലുകൾ, ചുണ്ട്, കവിൾത്തടങ്ങൾ, കഴുത്ത്, ചെവി എന്നിവിടങ്ങളിൽ കാണപ്പെടുന്ന അരിമ്പാറകൾ ഏവർക്കും അനിഷ്ടമുണ്ടാക്കുന്ന ഒരു കാഴ്ചയാണ്. അകിടിലും കാമ്പുകളിലും കാണപ്പെടുന്ന അരിമ്പാറകൾ സുഗമമായ കറവയെ തടസപ്പെടുത്തുകയും, സമ്പർക്കത്തിൽ വരുന്ന കറവക്കാരിലേക്കും കർഷകരിലേക്കും പകരുകയും ചെയ്യും. പശുക്കളുടെ രോഗപ്രതിരോധശേഷി കുറയുന്നതാണ് അരിമ്പാറകൾ രൂപപ്പെടാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. അരിമ്പാറകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെങ്കിലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. വലിയ അരിമ്പാറയുടെ അടിഭാഗത്തായി ഒരു നൂല് ഉപയോഗിച്ച് ദൃഢമായി കെട്ടിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് വിട്ടു പോകും.

ഹോമിയോ മരുന്നുകളായ തൂജ ലേപനവും തുള്ളിമരുന്നും, ലിഥിയം ആന്റിമണി തിയോമലേറ്റ് കുത്തിവയ്പ്പും ഫലപ്രദമാണ്. എങ്കിലും ചികിത്സാച്ചെലവ് വളരെ കൂടുതലാണ്.
അരിമ്പാറയ്ക്കെതിരെ ഓട്ടോ വാക്സിനുകളും ഉപയോഗിക്കാറുണ്ടെങ്കിലും അത്ര ഫലപ്രദമല്ല. എന്നാൽ അരിമ്പാറയ്ക്കെതിരെ വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ നിലവിലുണ്ട്. നമ്മുടെ ചുറ്റുവട്ടത്തുള്ള പച്ചമരുന്നുകൾ മാത്രം ഉപയോഗിച്ചുള്ള ഈ ചികിൽസാ രീതി, ഫലപ്രദവും, ചെലവ് കുറഞ്ഞതും, പ്രകൃതിസൗഹൃദവും കൂടിയാണ്. ജീരകം, ഉലുവ, കുരുമുളക് എന്നിവ 25 ഗ്രാം വീതമെടുത്ത് വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കണം. ഇതിലേക്ക് 2 ടീസ്പൂൺ മഞ്ഞൾ അരച്ചത് (മഞ്ഞൾപ്പൊടിയും ഉപയോഗിക്കാം), 2/3 ടീസ്പൂൺ വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് തുളസിയില, രാമ തുളസിയില, ആര്യവേപ്പ് എന്നിവയുടെ പത്ത് ഇലകൾ വീതമെടുത്ത് അരച്ച് ചേർത്തതിനു ശേഷം 20 ഗ്രാം വെണ്ണയും ചേർത്ത് നന്നായി കുഴയ്ക്കുക. ഈ മിശ്രിതം അരിമ്പാറയുടെ പുറത്ത് ദിവസത്തിൽ രണ്ടു പ്രാവശ്യം വച്ച് പുരട്ടണം. മരുന്ന് പുരട്ടിയയുടനെ വെള്ളം നനയാതെ ശ്രദ്ധിക്കണം. സാധിക്കുമെങ്കിൽ മരുന്ന് പുരട്ടിയ ശേഷം ആ ഭാഗം തുണികൊണ്ട് കെട്ടി വയ്ക്കുന്നതും ഗുണകരമാണ്. അരിമ്പാറയുടെ വലുപ്പവും ഘടനയുമനുസരിച്ച് 1 – 4 ആഴ്ചകൾക്കുള്ളിൽ അത് പൂർണമായും അടർന്നു പോകുന്നതായി കാണാംഫോർമാൽഡിഹൈഡ്, ഗ്ലൂട്ടിറാൾഡിഹൈഡ് എന്നീ അണുനാശിനികൾ ഉപയോഗിച്ച് തൊഴുത്ത് അണുവിമുക്തമാക്കണം.
വൈറസുകൾ പ്രാണികളിലൂടെയും പകരുമെന്നതിനാൽ ബാഹ്യ പരാദനിയന്ത്രണം പ്രധാനമാണ്.
കറവപ്പശുക്കളെയും കിടാരികളെയും ഒന്നിച്ചു കെട്ടുന്നത് ഫലപ്രദമായി കണ്ടുവരുന്നു.
അരിമ്പാറയുള്ള പശുക്കളെ മാറ്റിപ്പാർപ്പിക്കുകയോ തൊഴുത്തിന്റെ ഒരു ഭാഗത്തേക്കോ കെട്ടുക. അവയെ കുളിപ്പിക്കാൻ പ്രത്യേകം ബ്രഷ് ഉപയോഗിക്കുന്നതും , ഏറ്റവും അവസാനം കുളിപ്പിക്കുകയും പാൽ കറക്കുകയും ചെയ്യുന്നതും രോഗപ്പകർച്ച തടയാൻ സഹായിക്കും

You May Also Like

More From Author

+ There are no comments

Add yours