വീട്ടുവളപ്പിൽ തന്നെയുണ്ടാക്കാം ഒരു മുന്തിരിത്തോട്ടം

Estimated read time 1 min read
Spread the love

മുന്തിരി ചെടികളില്‍ അവയുടെ കൊമ്പുകോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും.അല്പം ശ്രദ്ധയും പരിചരണവും നൽകിയാൽ വീട്ടുവളപ്പിലും ടെറസിലും സുഖമായി ഒരു മുന്തിരിത്തോട്ടം വളർത്തിയെടുക്കാം. മുന്തിരി കൃഷിക്ക് ഏറ്റവും പ്രധാനം കൃഷി ചെയ്യുന്നതിനായി നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ്.


ഇനി മുന്തിരി ചെടികൾ നടുന്ന സ്ഥലത്ത് വെയിൽ ഇല്ലെങ്കിൽ മുന്തിരിവള്ളികളെ വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് പടർന്നു പന്തലിക്കാൻ അനുവദിക്കണം. ചട്ടികളിൽ ചെടി നടുന്നതിനേക്കാൾ ഉത്തമം നിലത്ത് മണ്ണിൽ കൃഷിയിടം ഒരുക്കുന്നതാണ്. ശരിയായ ശ്രദ്ധയും പരിചരണവും നൽകിയാൽ 20 മുതൽ 30 വർഷത്തേക്ക് ഒരു മുന്തിരി തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ സാധിക്കും.


Latest Videos

ആഴത്തിലുള്ള കുഴിയെടുത്താണ് തൈകൾ നടേണ്ടത്. ഒരു മീറ്റർ വരെ ആഴവും വീതിയും ഉള്ള കുഴി എടുക്കുന്നതാണ് ഉത്തമം. തൈ നടുന്നതിന് മുൻപായി കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. തൈ നട്ടു കഴിഞ്ഞാൽ എല്ലാദിവസവും നന്നായി നനച്ചു കൊടുക്കണം. ഇടയ്ക്കിടെ ചാണകപ്പൊടി, എല്ലുപൊടി എന്നിവ നല്‍കുന്നതും മുന്തിരിച്ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ലതാണ്. രാസവളം പ്രയോഗിക്കുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 1-2 അകലം നല്‍കണം.

മുന്തിരി ചെടികളില്‍ അവയുടെ കൊമ്പുകോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും. മഴയില്ലാത്ത സമയം നോക്കി പ്രൂണിംഗ് ചെയ്യാം. പൂവിട്ട ശേഷം 3 മാസം കൊണ്ടാണ് കായ പഴുത്തു തുടങ്ങുക, ഈ സമയത്ത് കായകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്.മുന്തിരിക്കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. അതുപോലെ കായ പഴുത്തു തുടങ്ങുന്ന സമയത്ത് ജലസേചനം പാടില്ല, കായകള്‍ക്കു നല്ല മധുരം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

You May Also Like

More From Author

2Comments

Add yours

+ Leave a Comment