കോഴികളുടെ വിരശല്യം മാറ്റി മുട്ട ഉൽപാദനം കൂട്ടാം

Estimated read time 0 min read
Spread the love

പക്ഷിപ്പനിയും കോഴികളിലുണ്ടാകുന്ന വിരശല്യവുമാണ് ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ തന്നെ ഫാമുകളിൽ വളർത്തുന്ന കോഴികളെക്കാൾ വിരശല്യ പ്രശ്നങ്ങൾ കൂടുതലായുള്ളത് തുറന്നിട്ട് വളർത്തുന്ന കോഴികൾക്ക് ആണ്.
കോഴികളിൽ കൂടുതലും വിരശല്യം ഉണ്ടാകുന്നത് വിരകളുടെ മുട്ട, ലാർവ എന്നിവ കോഴികൾ ഭക്ഷിക്കുന്നതിലൂടെയാണ്‌. ഇതുകൂടാതെ, മണ്ണിര,ഒച്ച് തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നതിലൂടെയും വിരശല്യം ഉണ്ടാകാറുണ്ട്.

കോഴികൾക്ക് ഇടയ്ക്കിടെ വയറിളക്കമുണ്ടാകുന്നെങ്കിൽ ഇതിന് കാരണം വിരശല്യമാണ്. മുട്ടയുടെ ഉൽപാദനം കുറയൽ, വലിപ്പം കുറഞ്ഞ മുട്ട, കോഴികൾക്ക് തൂക്കക്കുറവ്, വിശപ്പില്ലായ്മ, കോഴിയുടെ പൂവിനും ആടയ്ക്കും നീല നിറം എന്നിവയും വിരശല്യത്തിൻറെ ലക്ഷണങ്ങളാണ്. തളർച്ച, തീറ്റ എടുക്കാതിരിക്കൽ, നെഞ്ച് ഉണങ്ങി ഉണങ്ങി പോകുന്ന അവസ്ഥ, എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയുന്നു.

മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിരശല്യത്തിനുള്ള മരുന്ന് ലഭിക്കും. എന്നാൽ ഈ മരുന്ന് നൽകുന്ന സമയത്തിലും മറ്റും ശ്രദ്ധിക്കണം. അതായത്, ഇംഗ്ലീഷ് മരുന്നുകൾ വൈകുന്നേരങ്ങളിൽ കൊടുക്കുന്നതാണ് ഉത്തമം. ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ മരുന്നുകൾ നൽകുന്നതും നല്ലതാണ്. കോഴികൾക്ക് മരുന്ന് നൽകുന്നതിന് 3 മണിക്കൂർ മുൻപ് മുതൽ വെള്ളം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

തുറന്ന് വിട്ടു വളർത്തുന്ന കോഴികൾക്ക് മൂന്നു മാസത്തിൽ ഒരിക്കലും, കൂടുകളിലും ഫാമുകളിലും വളർത്തുന്നവയ്ക്ക് ആറ് മാസത്തിൽ ഒരിക്കലും വിര മരുന്ന് നൽകുക. കൂടുകളിൽ വളത്തുന്ന കോഴികൾക്ക് മരുന്ന് നൽകി ഒരാഴ്ചയ്ക്ക് ശേഷം മറ്റ് കൂടുകളിലേക്ക് മാറ്റുന്നതിനും ശ്രദ്ധിക്കുക.

You May Also Like

More From Author

32Comments

Add yours
  1. 4
    fun88 vin

    Fun88 là một trong những trang web cá cược trực tuyến hàng đầu tại Việt Nam. Trang web cung cấp nhiều trò chơi cá cược hấp dẫn như cá độ bóng đá, casino trực tuyến, poker, xổ số và nhiều trò chơi khác. Fun88 cam kết mang đến cho người chơi những trải nghiệm cá cược an toàn, minh bạch và chuyên nghiệp. trang chu fun88

+ Leave a Comment