ബിവി 380 കോഴിയെ വളർത്താം ലാഭകരമായി

Estimated read time 1 min read
Spread the love

ഏറെ വിജയസാധ്യതയുള്ള സംരംഭമാണ് ബി വി 380 മുട്ട കോഴി വളർത്തൽ. ഏകദേശം 250 മുതൽ 300 വരെ മുട്ടകൾ ഇടുന്ന ബിവി 380 ഇനം കോഴികളെ വളർത്തുന്നത് ഏറെ ലാഭകരമാണ് ഇന്നത്തെ കാലത്ത്. സ്വകാര്യ സ്ഥാപനമായ വെങ്കിടേശ്വര ഹാച്ചറിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇവ. കാഴ്ചയിൽ നാടൻ മുട്ടയുടെ പ്രകൃതം ആയതിനാൽ വിപണിയിൽ ഉയർന്ന വിലയാണ് ഇവയ്ക്ക്. മുട്ടത്തോടിന്റെ നിറം തവിട്ട് ആയതിനാൽ പല വ്യക്തികളും നാടൻ മുട്ട എന്ന വ്യാജ രീതിയിൽ വിൽപ്പന നടത്തുന്നു എന്നതും പറയാതിരിക്കാൻ വയ്യ.

പരിപാലനം

ഹൈടെക് കൂടുകളിൽ ഇവയെ വളർത്തുമ്പോൾ ദിവസം 100 ഗ്രാം ലെയർ  തീറ്റ കോഴിക്ക് ആവശ്യമായിവരുന്നു ജീവകം എ ലഭിക്കുന്നതിനാൽ പച്ചപ്പുല്ല്, അസോള എന്നിവ നൽകുന്നത് മുട്ട ഉല്പാദനം വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി ഉയർത്തുവാനും നല്ലതാണ്. ശരാശരി മുട്ട് ഒന്നിന് എട്ടു രൂപയോളം വില വിപണിയിൽ ഇന്നുണ്ട്. 

എത്തിച്ച വിൽക്കുന്നവരും ഉണ്ട്. ഒരു വർഷത്തെ മുട്ടയിടൽ കഴിഞ്ഞാൽ ഇതിൻറെ ഉല്പാദനക്ഷമത കുറയും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഏകദേശം 1kg തൂക്കം ആകുമ്പോൾ ഇറച്ചിക്കായി നൽകാവുന്നതാണ്.

കോഴി കുഞ്ഞുങ്ങളുടെ പരിചരണം

കോഴിവളർത്തൽ ആരംഭിക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ വിശ്വസനീയ സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങുക. സി.എഫി.സി.സി അടക്കം നിരവധി സ്ഥാപനങ്ങൾ കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നുണ്ട്.

ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടാഴ്ച പ്രീ സ്റ്റാർട്ടർ തീറ്റയും പിന്നീട് നാൽപ്പത്തി രണ്ടാം ദിവസം വരെ സ്റ്റാർട്ടർ തീറ്റയും പിന്നീട് മുട്ടയിടുന്നത് വരെ ഗ്രോവർ തീറ്റയും മുട്ടയിടുന്ന നാലര മാസം മുതൽ ലയർ തീറ്റയും നൽകാം.

കോഴിയെ CFCC യില് നിന്നും വാങ്ങാൻ വിളിക്കുക 9495722026

You May Also Like

More From Author

33Comments

Add yours

+ Leave a Comment