കര്‍ക്കിടകമോ എങ്കില്‍ മുരിങ്ങയില വേണ്ട

Estimated read time 0 min read
Spread the love

കർക്കിടക മാസങ്ങളിൽ കഴിക്കാൻ പറ്റാത്ത ഒന്നാണ് മുരിങ്ങയില. എന്നാൽ ബാക്കി എല്ലാ മാസങ്ങളിലും വളരെ സ്വാദിഷ്ടമായി കഴിക്കാൻ പറ്റുന്ന ഒന്ന് കൂടിയാണ് മുരിങ്ങയില. മുരിങ്ങയുടെ ഇലകളും, പൂക്കളും, കായ്ക്കളും എല്ലാം പാചകത്തിന് നല്ലതാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

കർക്കിടകത്തിൽ കഴിക്കാൻ പാടില്ല! എന്ത് കൊണ്ട് ?

കർക്കിടക മാസം എന്ന് പറയുന്നത് നമ്മുടെ തൊടികളിൽ നിന്നും കിട്ടുന്ന പച്ചക്കറികളും, ഇലകളും ഒക്കെ വെച്ച് കറികൾ ഒരുക്കുന്ന കാലം തന്നെയാണ്. എന്നാൽ ഇതിൽ നിന്നും വിപിരീതമായി മുരിങ്ങിയില മാത്രം കഴിക്കാൻ ആരും ഉപയോഗിക്കാറില്ല. എന്നാൽ ഇതിന് കാരണങ്ങൾ പലതാണ് കാരണവൻമാർ പറയുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ വിഷം മുരിങ്ങയില വലിച്ചെടുക്കും എന്നും അത് നമ്മൾ കഴിക്കുമ്പോൾ ഈ വിഷം നമ്മുടെ ഉള്ളിലേക്ക് അല്ലെങ്കിൽ ശരീരത്തിലേക്ക് എത്തുന്നു എന്നാണ് പറയുന്നത്.

എന്നാൽ ഇത് മാത്രമല്ല കാരണമായി പറയുന്നത്. മഴക്കാലത്ത മുരിങ്ങയിലയ്ക്ക് നല്ല കയ്പ്പ് ആയിരിക്കും, ഇത് കറിവെക്കുമ്പോഴും ഈ കയ്പ്പ് ഉണ്ടാകും.

മുരിങ്ങ മരത്തിന് മണ്ണിനേയും അന്തരീക്ഷത്തിനേയും ശുദ്ധീകരിക്കുവാനുള്ള കഴിവുണ്ട്. കിണറിന് അടുത്ത് മുരിങ്ങ നട്ടാൽ കിണറ്റിലെ വെള്ളം നല്ലതായിരിക്കും എന്നൊരു വിശ്വാസം കൂടിയുണ്ട്.

മുരിങ്ങയില ഗുണങ്ങൾ

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളം ഇതില്‍ ഉണ്ട്.

അയണ്‍, കാല്‍സ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്.

ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

മുരിങ്ങയില വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

മുരിങ്ങയില തണലത്ത് വച്ച് ഉണക്കി പൊടിച്ചത് ഇട്ട് വെള്ളം തിളപ്പിച്ചു രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഇത് ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതായതു കൊണ്ടുതന്നെ ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്.

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായം കുറയ്ക്കാനും നല്ലതാണ്.

മുടിയുടെ ആരോഗ്യത്തിനും, ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്.

ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും.

ഹീമോഗ്ലോബിന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ് ഉണങ്ങിയ മുരിങ്ങയിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം.

ഇതിൽ അമിനോ ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു.

You May Also Like

More From Author

37Comments

Add yours

+ Leave a Comment