വാഴയെ ബാധിക്കുന്ന പിന്ദിപ്പുഴുവിനെ തുരത്താം

Estimated read time 1 min read
Spread the love

വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ്‌ .തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു.എല്ലാ ഇനം വാഴകളെയും തടപ്പുഴു ആക്രമിക്കാറുണ്ടെങ്കിലും നേന്ത്രനാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. വണ്ടുകളില്‍ ആണും പെണ്ണും ഉണ്ടെങ്കിലും പെണ്‍വണ്ടുകളാണ് ഉപദ്രവം കൂടുതലായി നടത്തുന്നത്. ആണ്‍വണ്ടുകളുടെ എണ്ണവും കുറവായിരിക്കും. പെണ്‍വണ്ടുകളെക്കാള്‍ വലിപ്പം കുറഞ്ഞവയും കൊമ്പുകള്‍ പരുപരുത്തതുമാണ്.ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.വാഴനട്ട് നാലഞ്ചുമാസമാകുന്നതോടെ പിണ്ടി രൂപപ്പെട്ടുവരും. ഈ സമയത്താണ് ആക്രമണം തുടങ്ങുന്നത്. വാഴകളിലെ കരിയിലകളില്‍ പറ്റിപ്പിടിച്ച് തടകള്‍ തുരന്ന് അകത്തുകയറി പിണ്ടിതിന്ന് വളര്‍ന്ന് മുട്ടയിടും. ഇവ വളര്‍ന്ന് കൂട്ടത്തോടെ പിണ്ടി തിന്നുന്നതോടെ തലപ്പ് നേരേനില്‍ക്കാനാവാതെ ഒടിഞ്ഞുവീഴും.കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.

നിയന്ത്രണ മാർഗങ്ങൾ

കൃഷിയിടം വൃത്തിയാക്കി ഇടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം.രോഗം ബാധിച്ച വാഴകളുടെ എല്ലാ ഭാഗവും തീയിട്ടു നശിപ്പിക്കുക.വാഴയുടെ തണ്ടിൽ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.

വേപ്പണ്ണ എമൾഷൻ തയ്യാറാക്കുന്ന വിധം

വേപ്പെണ്ണ എമൽഷൻ ഒരു പ്രധാനപ്പെട്ട ജൈവ കീട നാശിനിയാണ്.ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനിയാണ് .വേപ്പെണ്ണ എമൽഷൻ ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.ജൈവ കൃഷികളിൽ ഒഴിച്ച്  കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ്  വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ്  വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ്  അഭികാമ്യം.

You May Also Like

More From Author

35Comments

Add yours
  1. 26
    boca777 slot gacor

    Oh my goodness! Impressive article dude! Many thanks, However I am having
    problems with your RSS. I don’t understand the reason why I can’t join it.
    Is there anybody getting identical RSS issues?
    Anyone that knows the answer will you kindly respond? Thanks!!

  2. 29
    next page

    Hi, I do think your web site may be having
    web browser compatibility problems. When I take a look at your blog in Safari, it looks fine however when opening in Internet Explorer,
    it has some overlapping issues. I simply wanted to give you a quick heads up!
    Other than that, great website!

  3. 33
    Bokep Indonesia

    Hello there I am so glad I found your blog, I really found you by error, while I was
    researching on Aol for something else, Regardless I am here now and would just
    like to say thanks a lot for a fantastic post and a all round entertaining blog (I also love the theme/design), I don’t have time
    to look over it all at the minute but I have bookmarked it and also included your RSS
    feeds, so when I have time I will be back to read more, Please do keep up the awesome jo.

+ Leave a Comment