സൗജന്യമായി കശുമാവിൻ തൈകൾ സ്വന്തമാക്കാം

Estimated read time 1 min read
Spread the love

കൃഷിവിസ്തൃതി ലക്ഷ്യമിട്ട് കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി  ഈ സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കുന്നു കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടിത്തൊഴിലാളികള്‍, സ്‌കൂള്‍–കോളജ് വിദ്യാർഥികള്‍, അഗ്രികള്‍ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പദ്ധതി. പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു.

കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യണം. 200 തൈകൾ 7×7 മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാം. തൈ വില ഉൾപ്പെടെ 60:20:20 എന്ന ക്രമത്തിന് 3 വാർഷിക ഗഡുക്കളായി നല്‍കും. രണ്ടാം വർഷം 75 ശതമാനവും 3–ാം വർഷം രണ്ടാം വർഷത്തിന്റെ 90 ശതമാനവും തൈകൾ നിലനിർത്തിയെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. തൈകൾ നശിച്ചുപോയാൽ കർഷകൻ സ്വന്തം ചെലവിൽ പുതിയ തൈ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം ലഭിക്കും.

നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി ആദായം വർധിപ്പിക്കുന്ന കൃഷിരീതി. ഇതു പ്രകാരം 5X5 മീറ്റർ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്നു. തൈ വില ഉള്‍പ്പെടെ 60:20:20 എന്ന ക്രമത്തില്‍ 3 വാര്‍ഷിക ഗഡുക്കളായി നല്‍കും. രണ്ടാം വര്‍ഷം 75 ശതമാനവും 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90 ശതമാനവും തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകൂ. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തമായി തൈകള്‍ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം കിട്ടും. ഒരേക്കറെങ്കിലും കൃഷി ചെയ്യണമെന്നു മാത്രം

ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉല്‍പാദിപ്പിക്കും വിധമുള്ള നൂതന കൃഷിസമ്പ്രദായമാണിത്. ഹെക്ടറിന് 1100 തൈകള്‍ കര്‍ഷകനു നല്‍കി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കല്‍. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സ്വന്തമായി തുള്ളിനന- ഫെര്‍ട്ടിഗേഷന്‍ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഹെക്ടറിന് ഒരു ലക്ഷം രൂപ സബ്സിഡി നല്‍കും.

കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ നൽകുന്നു. നട്ട് 3 വർഷം കഴിഞ്ഞതും ഉൽപാദനം തുടങ്ങിയതുമായ മരങ്ങൾക്ക് ഹെക്ടറിന് 25 തേനീച്ചക്കോളനി സബ്‌സിഡി നിരക്കിൽ നൽകുന്നു ഒരേക്കർ മുതൽ 10 ഏക്കർവരെ കൃഷി ചെയ്യുന്നവർക്കാണ് ആനുകൂല്യം.

വിവരങ്ങൾക്ക്

Office of the Special Officer (Cashew) & Kerala State Agency for the expansion of Cashew Cultivation, Aravind Chambers, Mundakkal, Kollam, Kerala – 691 001

ഫോൺ: +91 474 2760456, 9446307456, 9496045000

ഇ–മെയിൽ: 
kasumavukrishi@gmail.com
cashewcultivation@gmail.com

You May Also Like

More From Author

29Comments

Add yours

+ Leave a Comment