കോഴികൾക്ക് അസോള കൊടുക്കുന്നുണ്ടോ എങ്കിൽ ഇത് അറിഞ്ഞിരിക്കുക

Estimated read time 1 min read
Spread the love

സില്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ബഡ്ഡിലാണ് സാധാരണയായി അസോള കൃഷിചെയ്യുന്നത്. ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. 1-1.5 മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ നീളത്തിലും 15 സെ.മീ. ആഴത്തിലും വരത്തക്കവിധം ഇഷ്ടിക കഷണങ്ങളോ/തടി ഫ്രെയിമോ ഉപയോഗിച്ച് ആഴംകുറഞ്ഞ ടാങ്ക് നിര്‍മിക്കുക. അടിഭാഗത്ത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റോ, ചാക്കോ വിരിച്ചശേഷം അതിനുമുകളില്‍ സില്‍പോളിന്‍ ഷീറ്റ് വിരിക്കുക. ഷീറ്റിന്റെ അരികുകള്‍ ഇഷ്ടിക/തടി വരമ്പിനു മുകളില്‍ വരത്തക്കവിധം ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് ഏഴു കിലോ മേല്‍മണ്ണ് എന്ന നിരക്കില്‍ ഒരേ കനത്തില്‍ ഈ ബെഡ്ഡിന്റെ അടിഭാഗത്തായി വിരിക്കുക. ശേഷം 2.5 കിലോ പച്ചച്ചാണകം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ 8-10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണിനു മുകളില്‍ ഒരുപോലെ ഒഴിക്കുക. രാജ്ഫോസ് 15 ഗ്രാം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ ചാണക സ്ലറിയോടൊപ്പം നല്‍കുക. വെള്ളം ഒഴിച്ച് ജലനിരപ്പ് എട്ടു സെ.മീറ്റര്‍ ആക്കി ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് 250-500 ഗ്രാം അസോള വിത്ത് ഇട്ടുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ അസോള വിഘടിച്ച് ബഡ്ഡ് നിറയുന്നതാണ്. തുടര്‍ന്ന് ഓരോ ദിവസവും 250-500 ഗ്രാം എന്ന തോതില്‍ വിളവെടുക്കാം. ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പകരം വെള്ളം നിറച്ച് ചാണക സ്ലറിയും (0.5 കിലോ) രാജ്ഫോസും (10 ഗ്രാം) കൊടുക്കേണ്ടതാണ്. മാസത്തിലൊരിക്കല്‍ അഞ്ചില്‍ ഒരുഭാഗം മണ്ണു മാറ്റി പുതിയ മണ്ണ് ബെഡ്ഡില്‍ ചേര്‍ക്കേണ്ടതാണ്. ആറുമാസത്തില്‍ ഒരിക്കല്‍ മൊത്തം ബെഡ്ഡും മാറ്റി പുതിയ ബെഡ്ഡ് ഇടണം.

മുട്ടക്കോഴി/കാട വളര്‍ത്തല്‍

സുരക്ഷിതമായ മുട്ടയും ഇറച്ചിയും ലഭിക്കാനുള്ള പോംവഴിയാണിത്. മുട്ടക്കോഴികളെ ഡീപ്പ് ലിറ്റര്‍ രീതിയിലും കേജുകളിലും വളര്‍ത്താവുന്നതാണ്. എന്നാല്‍, കാടക്കോഴികളെ കൂടുകളില്‍/കേജുകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. ടെറസ്സില്‍ ഈ രണ്ടു രീതികളും ചെയ്യുമ്പോഴും നല്ലതുപോലെ വായുസഞ്ചാരം ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുര്‍ഗന്ധം ഒരുപരിധിവരെ ഈ രീതിയില്‍ തടയാന്‍കഴിയും. ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഈര്‍ച്ചപ്പൊടി/അറക്കപ്പൊടിയാണ് സാധാരണയായി തറയിലിടാന്‍ ഉപയോഗിക്കുന്നത്. മാധ്യമം നയാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നഞ്ഞ മാധ്യമം കോക്സിഡിയോസിസ് പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കും. ഈര്‍പ്പമില്ലാതിരിക്കാന്‍ അത് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂടാതെ നവ് പരിഹരിക്കാന്‍ മാധ്യമത്തില്‍ നാലു ച.മീറ്ററിന് 250 ഗ്രാം എന്ന തോതില്‍ കുമ്മായം വിതറി ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.

കൂട്ടില്‍നിന്ന് കോഴികളെ അപ്പാടെ മാറ്റുമ്പോള്‍ അവിടത്തെ വിരി പൂര്‍ണമായും മാറ്റുകയും ആ സ്ഥലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.ഉല്‍പ്പാദനക്ഷമത, തീറ്റ പരിവര്‍ത്തന ശേഷി, രോഗങ്ങളും വിരബാധയും ഉണ്ടാകാനുള്ള സാധ്യത കുറവ്, ശുചിയായ മുട്ട ഉല്‍പ്പാദനം എന്നിവയ്ക്ക് ഡീപ്പ് ലിറ്ററില്‍ വളര്‍ത്തുന്നവയെക്കാള്‍ മെച്ചപ്പെട്ട ഫലം കേജുകളില്‍/കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ലഭിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍, അസോള, തവിട്, സ്റ്റാര്‍ട്ടര്‍ തീറ്റ, ഗ്രോവര്‍ തീറ്റ, ഫിനിഷര്‍ തീറ്റ/ലേയര്‍ തീറ്റ എന്നിവയാണ് കോഴികള്‍ക്കു നല്‍കേണ്ടത്. ഇതൊരു മട്ടുപ്പാവു കൃഷിയായതുകൊണ്ടു തന്നെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്..ടെറസ്സിലെ സംയോജിത കൃഷിക്കുപുറമെ ഒരു കുടുംബകൃഷികൂടിയാണ്. കുടുംബാംഗങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ വിശേഷം പങ്കുവയ്ക്കുന്നതോടൊപ്പം ജൈവരീതിയില്‍ പച്ചക്കറിക്കൃഷി ചെയ്തും മുട്ടക്കോഴി വളര്‍ത്തിയും വിഷരഹിതമായി സുരക്ഷിത ആഹാരം ഉണ്ടാക്കുന്നതില്‍ സ്വയംപര്യാപ്തമാകാം

You May Also Like

More From Author

34Comments

Add yours

+ Leave a Comment