ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Estimated read time 0 min read
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും.

തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകി. മഴയ്‌ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത ഉണ്ടെങ്കിലും കേരളത്തിന് ഭീഷണി ഇല്ല. ഉഷ്‌ണതരംഗത്തിൽ നിന്ന് പൊടുന്നനെയാണ് അതിതീവ്ര മഴയിലേക്ക് കേരളത്തിലെ കാലാവസ്ഥ മാറിയത്. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണെന്നും മാറ്റങ്ങളെ ഉൾകൊണ്ടുള്ള ജീവിത രീതിയിലേക്ക് മലയാളികൾ മാറണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു.

You May Also Like

More From Author

29Comments

Add yours

+ Leave a Comment