വീട്ടിലെ റോസും ഇനി നന്നായി പുഷ്‌പ്പിക്കും

Estimated read time 1 min read
Spread the love

പൂക്കളുടെ രാജാവ് എന്നാണ് റോസ് ചെടികളെ വിളിക്കുന്നത്. റോസ് സ്നേഹം, സൗന്ദര്യം, എന്നിവയെ സൂചിപ്പിക്കുന്നു. റോസാപ്പൂവിൻ്റെ ഇതളുകളിൽ വിറ്റാമിൻ സി, എ, കെ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

റോസ് ചെടികൾക്ക് മനോഹരമാണ്, എന്നാൽ കൃത്യമായ പരിചരണം ഈ ചെടികൾക്ക് ആവശ്യമാണ്, മറ്റ് പൂച്ചെടികളെ പോലെ തന്നെ റോസ് ചെടികളുടെ പരിചരണത്തിന് നല്ല നീർവാഴ്ചയുള്ള മണ്ണ് ആവശ്യമാണ്. എന്നാൽ അതിലും പ്രധാനമായി വെള്ളവും സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്.

6-8 മണിക്കൂർ സൂര്യപ്രകാശം ആവശ്യമുള്ള ചെടികളാണ് റോസ്, എന്നാൽ മാത്രമാണ് അവ വേഗത്തിലും ആരോഗ്യത്തോടെയും വളരുകയുള്ളു.

റോസ് ചെടികൾക്ക് ചട്ടിയിലും ഗ്രോ ബാഗുകളിലും മണ്ണിലും വളരാൻ സാധിക്കും. ചെടികൾക്ക് എൻപികെയും മൈക്രോ ന്യൂട്രിയൻ്റുകളും ധാരാളമായി ലഭിക്കുകയാണെങ്കിൽ പുതിയ മുകുളങ്ങൾ ഉണ്ടാകുന്നതിനും പൂക്കുന്നതിനും സഹായിക്കുന്നു.

പശുവളം, ആട്ടിൻവളം എന്നിവ ഉപയോഗിക്കുന്നത് മണ്ണിൻ്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനും വായുസഞ്ചാരത്തിനും സഹായിക്കുന്നു, മാത്രമല്ല ഇത് പൂച്ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു.

npk ജൈവ വളം തുല്യ അനുപാതത്തിൽ വിതരണം ചെയ്യുന്ന വളമാണിത്. എന്നാൽ ഏറ്റവും പ്രധാനമായി ഗുൺമേൻമയുള്ള മണ്ണിര കമ്പോസ്റ്റ് പ്രയോഗിക്കാം. മണ്ണിന് ചുറ്റും 2 സ്പൂൺ വീതം പ്രയോഗിക്കാം. ഇത് 3 മാസത്തിലൊരിക്കിലായി പ്രയോഗിച്ചാൽ മതി.

ഉണങ്ങിയ ഇലകൾ ചെടികൾക്ക് പുതയിടാം. അത് ചെടികൾക്ക് മൈക്രോക്ലൈമറ്റ് നൽകുന്നതിന് സഹായിക്കുന്നു. റോസ് ചെടികൾക്ക് ഏകദേശം 20:20:20 npk ആവശ്യമാണ്.

ഉള്ളിത്തൊലി, മുട്ടത്തോട് എന്നിവ റോസ് ചെടികൾക്ക് പൊട്ടാസ്യം, കാൽസ്യം, പ്രോട്ടീനുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ നൽകുന്നതിന് സഹായിക്കുന്നു.

ഒന്നിടവിട്ട ദിവസങ്ങളിൽ ചെടിക്ക് പതിവായി വെള്ളം നനയ്ക്കുക, ശൈത്യകാലത്ത് കുറയ്ക്കാം. വേര് ചീയാതിരിക്കുന്നതിന് ചട്ടിയിൽ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഉണങ്ങിയ ചെടിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റുക, ഉണങ്ങിയ പൂക്കളുടെ തണ്ടും മുറിച്ച് മാറ്റുന്നത് പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കുന്നു.

You May Also Like

More From Author

21Comments

Add yours

+ Leave a Comment