വീട്ട് മുറ്റത്തെ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കായി കൃഷിഭൂമിക സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ കൃഷിഭൂമിക വായനക്കാര്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക് സൗജന്യമായിരിക്കും പ്രവേശനം. അപേക്ഷ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കാന്‍. വിവിധ കൃഷി ഓഫീസര്‍മാരും വിദഗ്ദ്ധരും അടങ്ങുന്ന സംഘമാണ് ക്ലാസ്സുകള്‍ നയിക്കുക. 40 ദിവസം നീണ്ടു നില്‍ക്കുന്ന ക്ലസ്സ് ആഴ്ചയില്‍ 4 ദിവസം വീതമായിരിക്കും ക്രമീകരിക്കുക. മോര്‍ണിംഗ് ഈവനിങ്ങ് ബാച്ചുകളും ഉണ്ടാകും. വീട്ടിലിരുന്ന് ഫോണിലൂടെ ഓണ്‍ലൈനായി ഇതില്‍ പങ്കെടുക്കാം. വിള പരിപാലനം, കീട നിയന്ത്രണം, വള പ്രയോഗം, വിവിധ കൃഷി രീതികള്‍ തുടങ്ങിയ നിരവധി വിഷയങ്ങളെ ആസ്പഥമാക്കിയാണ് ക്ലാസ്സുകള്‍. ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
പരിശീലന ക്ലാസ്സിൽ ചേരാൻ ആഗ്രഹം ഉള്ളവർ ഈ ഫോം ഫിൽ ചെയ്യുക..
+ There are no comments
Add yours