ഇന്ത്യൻ ബന്ധമുള്ള കോടികൾ വിലമതിക്കുന്ന പശുവിനെ കുറിച്ചറിയാം

Estimated read time 1 min read
Spread the love

ലോകത്തിൽ ഏറ്റവും വില കൂടിയ പശു ഏതാണ്? ഇതാ കഴിഞ്ഞ ദിവസം ബ്രസീലിൽ കോടികൾക്ക് ലേലം ചെയ്ത ഈ പശുവാണത്രെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു. ഒന്നും രണ്ടും കോടികളൊന്നുമല്ല ലേലത്തിൽ ഈ പശുവിന് കിട്ടിയത്, പകരം 40 കോടിയാണ്. 

വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ് ഈ പശുവിന്റെ പേര്. നെല്ലോർ ഇനത്തിൽ പെട്ടതാണ് പശു. ഈ പശു കൂടുതലായും കാണപ്പെടുന്നത് ബ്രസീലിൽ ആണെങ്കിലും ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ബോസ് ഇൻഡിക്കസ് എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ഈ കന്നുകാലികളുടെ ഉത്ഭവം ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ്.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. ഇനി അവ എങ്ങനെ ബ്രസീലിൽ എത്തി എന്നല്ലേ? 1868 -ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്. 

നെല്ലോറിൽ നിന്നാണ് കന്നുകാലികളെ കൊണ്ടുവന്നത് എന്നത് കൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കൾ എന്ന് പേരും നൽകി. 1878-ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോടി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960 -ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവയുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്. 

കഴിഞ്ഞ 30 വർഷങ്ങളായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത്. ഏത് കാലാവസ്ഥയുമായും യോജിച്ച് പോകാനുള്ള കഴിവും രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണത്രെ ഇവയെ ഇത്ര ജനപ്രിയമാക്കുന്നത്. 

You May Also Like

More From Author

2Comments

Add yours

+ Leave a Comment