അത്ഭുത രോഗ നിവരണിയായ ആട്ടുക്കാല് കിഴങ്ങ്

Estimated read time 1 min read
Spread the love

പാറകളിലും മരങ്ങളിലും പറ്റിച്ചേര്‍ന്നു വളരുന്ന ഒരു സസ്സ്യമാണ് പന്ന, തുടീംപാള കിഴങ്ങ് എന്നിങ്ങനെയൊക്കെ പേരുള്ള പടന്നല്‍. രോമാവൃതമായ കിഴങ്ങും, കിഴങ്ങില്‍ നിന്ന് നേരിട്ട് നീളത്തില്‍ വളരുന്ന ഇലകളും ഉണ്ടായിരിക്കും. ഇലകളുടെ അടിഭാഗത്ത് കാക്ക പുള്ളി പോലെയും കാണാം. തമിഴ് നാട്ടിലെ കൊല്ലിമല എന്ന സ്ഥലത്തെ പടന്നലിന്റെ കിഴങ്ങ് ഉപയോഗിച്ചുള്ള സൂപ്പ് പ്രശസ്തമാണ്. അവിടെ അതിന് ‘മുടവാട്ടുകാല്‍ സൂപ്പ്’ എന്ന് പറയുന്നു. രോമാവൃതമായ കിഴങ്ങ് ആട്ടുകാലിനെ അനുസ്മരിപ്പിക്കുന്നത് കാരണം ആണ് ഈ സസ്യത്തിന്‍റെ കിഴങ്ങിനെ ആട്ടുകാല്‍ എന്ന് അവിടെ പേരുവന്നത്. ഈ സൂപ്പ് സന്ധി വേദനക്കും, ദേഹ പുഷ്ടിക്കും ഉത്തമമാണ്.
സംസ്കൃതത്തില്‍ ആശ്വകത്രി എന്ന് പേരുള്ള ഇവ ആയുര്‍വേദ പ്രകാരം ശോധഹര, വാതഹര, സന്ധിവാതഹര, വിധ്രാധിഹര എന്നീ ഗുണങ്ങള്‍ ഉള്ളതാണ്.

You May Also Like

More From Author

29Comments

Add yours

+ Leave a Comment