കർഷകർക്ക് 35000 രൂപ വരെ സബ്സിഡി ലഭിക്കുന്ന നിരവധി പദ്ധതികൾ

Estimated read time 0 min read
Spread the love

കര്‍ഷകരുടെ ഉന്നമനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കോംപ്രിഹന്‍സീവ് ഡെവലപ്‌മെന്‍്‌റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികള്‍ക്ക് വളര്‍ച്ചോപാധികള്‍ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടര്‍ ഒന്നിന് 5500 രൂപ വിതം സബ്‌സിഡി നല്‍കുന്നു. തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് ഹെക്ടര്‍ ഒന്നിന് 40000 രൂപ വീതം നല്‍കുന്ന പദ്ധതിയാണ് തരിശുനില കൃഷി. പാട്ടക്കൃഷി ആണെങ്കില്‍ പദ്ധതി പ്രകാരം 35,000 രൂപ കര്‍ഷകനും 5000 രൂപ സ്ഥലമുടമയ്ക്കും ലഭിക്കും. സ്‌പെഷ്യാലിറ്റി റൈസ് പദ്ധതിയിലൂടെ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷിഭവന്‍ മുഖേന ഹെക്ടര്‍ ഒന്നിന് 10000 രൂപ സബ്‌സിഡി നല്‍കുന്നു. പ്രൊഡക്ഷന്‍ ഇന്‍സെന്‍്‌റീവ് പദ്ധതി പ്രകാരം നെല്ലുല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പാദക ഇന്‍സെന്‍്‌റീവായി കര്‍ഷകര്‍ക്ക് ഹെക്ടറിന് ആയിരം രൂപ വീതം ആനുകൂല്യം നല്‍കുന്നു. പാടശേഖരസമിതിക്ക് പാടശേഖരങ്ങളില്‍ വരുന്ന അനുബന്ധ ചെലവുകള്‍ വഹിക്കുന്നതിനായി ഓപ്പറേഷന്‍ സപ്പോര്‍ട്ട് പദ്ധതിവഴി ഹെക്ടര്‍ ഒന്നിന് 360 രൂപ വീതം നല്‍കുന്നു. സോയില്‍ ലാന്‍ഡ് റൂട്ട് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയിലൂടെ മണ്ണിന്റെ അമ്ലത പരിഹരിക്കുന്നതിനും മികച്ച വിളവ് ലഭിക്കുന്നതിനുമായി കുമ്മായ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഹെക്ടറിന് 5400 രൂപ വീതം ധനസഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക.

You May Also Like

More From Author

42Comments

Add yours
  1. 6
    Vivian Horsfield

    I must express my appreciation to you just for rescuing me from this particular dilemma. Right after checking through the internet and getting suggestions which were not helpful, I thought my entire life was done. Living minus the answers to the issues you’ve fixed all through your good posting is a critical case, as well as the ones that could have badly affected my career if I had not noticed your web blog. Your own personal capability and kindness in playing with every item was valuable. I am not sure what I would have done if I had not come across such a point like this. I am able to at this moment look ahead to my future. Thanks for your time very much for the professional and results-oriented guide. I won’t think twice to recommend your blog post to any person who wants and needs counselling on this situation.

+ Leave a Comment