കദളി വാഴ ഇങ്ങനെ നടൂ കൂടുതല്‍ വിളവെടുക്കാം

Estimated read time 1 min read
Spread the love

ഒരിനം വാഴയാണ് കദളി വാഴ. കദളി വാഴയ്ക്കും കുലയ്ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിയ്ക്ക് മേൽക്കൈ ഉണ്ടെന്ന് കരുതപ്പെടുന്നു.

ഹൈന്ദവപൂജകളിൽ കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേ‍ക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന പൂജക്കടകളിലാണിവ കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.

ഏത്ത വാഴ നടുന്നതുപോലെ തന്നെയാണ് സാധാരണയായി കദളി വാഴയും നടാറുള്ളത് . തള്ളവാഴയില്‍നിന്നും അടർത്തി മാറ്റിയ പിള്ളക്കന്നാണ് നടാനായി ഉപയോഗിക്കുന്നത് ( ഇപ്പോള്‍‌ ടിഷു കള്‍ച്ചര്‍വാഴ വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്) രണ്ടരയടി വീതിയിലും ഒന്നരയടി താഴ്ചയുമുള്ള വാഴ കുഴി ഏടുത്തതിനു ശേഷം അടിവളമായി ഏതെങ്കിലും ജൈവവളവും (ചാണകപ്പൊടി/ ആട്ടിന്‍വളം) ഒരുകൈ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും ഇട്ടാണ് വാഴക്കന്നു നടേണ്ടത്‌ . ഇങ്ങനെ നടുന്ന വാഴക്കന്നു 7 മാസം കൊണ്ട് വളര്‍ച്ച പുര്‍ത്തിയാക്കി കുമ്പ് വരികയും 3 – മാസംകൊണ്ട് കൊല വെട്ടാന്‍ പാകമാകുകയും ചെയ്യും

ആസ്വാദ്യമായ ഗന്ധവും രുചിയുമുള്ള കദളിപ്പഴം വളരെ സവിശേഷമായ ഒന്നാണ്. ആയുര്‍വേദ ഔഷധക്കൂട്ടുകളിലും ഹൈന്ദവ ആരാധനാകേന്ദ്രങ്ങളിലും അതീവ പ്രാധാന്യമുള്ളതാണ് കദളിപ്പഴം. കദളി കൃഷിയിലൂടെത്തന്നെ വരുമാനമുണ്ടാക്കുന്നവരുണ്ട്. എന്നാല്‍ കദളിപ്പഴത്തിന്റെ വിപണി കണ്ടെത്താന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു കിലോ കദളിപ്പഴം 80 രൂപ വരെ ലഭിക്കുന്നവരുമുണ്ട്. പക്ഷേ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു രീതിയാണ് ഉണക്കിയ വാഴപ്പഴം നിര്‍മിച്ചു വില്‍ക്കുക എന്നത്. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍ ഏറ്റവും രുചികരമായിട്ടുള്ളത് കദളിപ്പഴമാണ്. രൂചിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഏത്തവാഴപ്പഴം ഉണങ്ങിയതായിരിക്കും. നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി സ്റ്റീല്‍ ട്രേകള്‍ ലഭ്യമാണങ്കില്‍ ട്രേകളില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെക്കണമെന്നുമാത്രം. സ്റ്റീല്‍ ട്രേകള്‍ ലഭ്യമല്ലെങ്കില്‍ നല്ലതുപോലെ കഴുകി ഉണക്കിയവെള്ളത്തുണിയോ തോര്‍ത്തുമുണ്ടോ ഓടിന്റെ മുകളിലോ വാര്‍ക്കപ്പുറത്തോ വെയില്‍ കിട്ടുന്ന ഭാഗത്ത് വിരിച്ചു വച്ച് അവയില്‍ നിരത്തിയും ഉണക്കിയെടുക്കാം. പഴം നാലായി കനം കുറച്ച് കീറിയെടുക്കേണ്ടിവരും.

ഇതൊരു സംരംഭമാക്കണം എന്ന് ഉദ്ദേശമുണ്ടങ്കില്‍ നല്ല ഡ്രയര്‍ തന്നെ വേണ്ടിവരും. ഇതിനുയോജ്യമായ ഡ്രയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതുമല്ലെങ്കിൽ ചില്ലുഭരണിയിലാക്കി മുകളില്‍ തേനോ ശര്‍ക്കര പാനിയോ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വട്ടയപ്പം, കേക്ക് മുതലായവ ഉണ്ടാക്കുമ്പോള്‍ ഇതര ഡ്രൈഫ്രൂട്ട്സിന് പകരമായി ഉണക്കവാഴപ്പഴം നുറുക്കി ചേര്‍ക്കാവുന്നതാണ്.

You May Also Like

More From Author

34Comments

Add yours
  1. 25
    nenen4d

    Hi there! I know this is kinda off topic but I’d figured I’d
    ask. Would you be interested in exchanging links or maybe guest authoring a blog
    post or vice-versa? My site addresses a lot of the same subjects as yours and I think we could greatly benefit from each other.

    If you might be interested feel free to send me an e-mail.
    I look forward to hearing from you! Fantastic blog by the way!

  2. 30
    Alda

    I’m not sure where you’re getting your info, but good topic.

    I needs to spend some time learning much more or understanding more.
    Thanks for magnificent information I was looking for this information for my mission.

  3. 33
    IWIN

    I’ll right away take hold of your rss feed as I can’t find your e-mail subscription hyperlink or newsletter service.
    Do you’ve any? Kindly allow me recognise in order that I may
    subscribe. Thanks.

+ Leave a Comment