കോഴികള്‍ക്ക് ശുചിയായ വെള്ളം ഉറപ്പാക്കണം ഈ വേനല്‍ക്കാലത്ത്‌

Estimated read time 0 min read
Spread the love

ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിയായ വെള്ളം കുടിക്കാൻ കൊടുക്കുക എന്നത്കോഴി വളർത്തലിൽ . കോളിബാസില്ലോസിസ്, രക്താതിസാരം, സാൾമണെല്ലോസിസ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വെള്ളത്തിലൂടെയാണ് പകരുന്നത്. കോഴി കുടിക്കുന്ന വെള്ളത്തിൽ 5 ഗ്രാം പാൽപ്പൊടി, 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടുക്കുന്നത് നല്ലതാണ്. വെള്ളം ശുചീകരിക്കാൻ ഫിൽട്ടറേഷൻ, ഓസോണൈസേഷൻ, അൾട്രാവയലറ്റ് രശ്മി രാസപദാർത്ഥം ചേർക്കൽ എന്നീ വഴികൾ അവലംബിക്കാം. കുടിക്കാനുള്ള വെള്ളത്തിൽ ക്ലോറിൽ ചേർക്കുകയാണ് ഏറ്റവും ചിലവുകുറഞ്ഞ വഴി. 35% ക്ലോറിനുള്ള 5 ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ 1000 ലിറ്റർ വെള്ളത്തിൽ ചേർത്ത് 1 മണിക്കൂറിനു ശേഷം വെള്ളം കോഴികൾക്ക് കുടിക്കാൻ കൊടുക്കാം. ബിറ്റാഡിൽ ലോഷനും കുടിക്കാനുള്ള വെള്ളത്തിൽ ചേർക്കാം. 1.6 പൊവിഡോൺ അയഡിൻ അടങ്ങിയിരിക്കുന്ന അസിഫോർ, ലോട്ടീൽ, പയോഡിൻ, വൊക്കാഡിൻ തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാം. ക്ലോറിൻ കൊണ്ട് വെള്ളം അണുനാശനം വരുത്തുന്നതിനേക്കാളും ചിലവേറിയതാണ് അയഡിൻ പ്രയോഗം. 1 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അയഡിൻ ചേർക്കാം. കൂടാതെ ക്വാർട്ടനറി അമോണിയം സംയുക്തങ്ങളും ചേർക്കാം. ക്വാട്ട്, ക്വാട്ടാവെറ്റ്, എൻസി വെറ്റ്, തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങി 1 മില്ലി 10 ലിറ്റർ വെള്ളത്തിൽ ചേർക്കാം. വെള്ളത്തിന്റെ അമ്ലഗുണം കൂട്ടുവാൻ വിനാഗിരി 1 മി.ലിറ്റർ 5 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ കുടിവെള്ളത്തിലെ അപകടകരമായ അണുക്കളുടെ എണ്ണം കുറയ്ക്കാം. കൂട്ടിൽ ഏതുസമയത്തും ശുദ്ധമായ വെള്ളം കുടിക്കാൻ ലഭ്യമാക്കണം

You May Also Like

More From Author

+ There are no comments

Add yours