ജാഗ്രത വേണം, ചൂടിന് കുറവില്ല; ഇന്ന് 10 ജില്ലകളിൽ ഉയർ‌ന്ന താപനില മുന്നറിയിപ്പ്

Estimated read time 1 min read
Spread the love

സംസ്ഥാനത്ത് ചൂടിന് കുറവില്ല. ഇന്ന് പത്ത് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ജില്ലകളിൽ വേനൽ മഴയുടെ സാധ്യതയും പ്രവചിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴ മുന്നറിയിപ്പ്.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ( സാധാരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

You May Also Like

More From Author

32Comments

Add yours
  1. 2
    droversointeru

    What i do not understood is actually how you are no longer really much more smartly-appreciated than you might be right now. You are so intelligent. You recognize therefore considerably relating to this matter, produced me in my view believe it from numerous numerous angles. Its like women and men don’t seem to be involved unless it’s something to do with Woman gaga! Your own stuffs nice. Always handle it up!

+ Leave a Comment