വേനല്‍ക്കാലത്ത് വിളയുന്ന അവക്കാഡോ തൈകളുമായി സംപ്രീത്

Estimated read time 1 min read
Spread the love

ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് പഴങ്ങളുടെ ഉപയോഗത്തിന് പ്രത്യേകിച്ച് ഏറ്റവും മൂല്യമുള്ള അവക്കാഡോ പഴത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പ്രചരണവും അവക്കാഡോ കൃഷിയെക്കുറിച്ചുള്ള പ്രചരണത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മീനങ്ങാടി ശ്രീപത്മത്തില്‍ സംപ്രീത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീപത്മം പ്ലാന്റ് നേഴ്‌സറി നടത്തിവരികയാണ്. വെണ്ണപ്പഴം അഥവാ അവക്കാഡോ ഏതിനം തിരഞ്ഞെടുക്കണം, ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഏതിനാണ്, തൈകള്‍ എവിടെനിന്ന് ലഭിക്കും, സ്ഥലമൊരുക്കേണ്ടത് എങ്ങനെ, പരിചരണ മുറകള്‍ എന്തെല്ലാമാണ്, രോഗകീടബാധകള്‍ക്കെതിരെ എന്തെല്ലാം മുന്‍കരുതലെടുക്കണം തുടങ്ങി അവക്കാഡോ സംബന്ധമായി എല്ലാ കാര്യങ്ങളും കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് സംപ്രീത്.
അവക്കാഡോ കൃഷിയില്‍ കര്‍ഷകന്റെ സുഹൃത്ത് എന്നറിയപ്പെടുന്ന സംപ്രീത് ഇതിനോടകം നിരവധി കര്‍ഷകര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. തൈ ഉല്‍പാദനമാണ് ഇതിനായി പ്രധാനമായും ചെയ്യുന്നത്. അത്യുല്‍പാദന ശേഷിയുള്ളതും പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഓരോ ജില്ലയുടെയും കാലാവസ്ഥയ്ക്കനുയോജ്യമായതുമായ അവക്കാഡോ തൈകള്‍ ഇതിനോടകം തിരിച്ചറിഞ്ഞ് കര്‍ഷകര്‍ക്ക് വിവരം നല്‍കിവരുന്നുണ്ട്.
രോഗകീടബാധകള്‍ എന്തെല്ലാമാണ്, അവ വരാതിരിക്കാന്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്, കൃഷിയിടത്തിലേതന്നെ ചെപ്പടിവിദ്യകള്‍ എന്തെല്ലാമാണ്, രോഗബാധ കുറഞ്ഞ ചെടികള്‍ ഏതെല്ലാമാണ്, തുടങ്ങിയവയെല്ലാം രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപരിചയം കൊണ്ട് സംപ്രീത് മനസ്സിലാക്കിക്കഴിഞ്ഞു. അവക്കാഡോ കൃഷിയിലൂടെ എങ്ങനെ ആദായം വര്‍ദ്ധിപ്പിക്കാമെന്നും സംപ്രീത് ഉപദേശിക്കുന്നുണ്ട്.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വെണ്ണപ്പഴത്തിന്റെ പ്രാധാന്യം, വിപണന സാധ്യത, ഗ്രാഫ്റ്റ് തൈകളുടെ പ്രത്യേകതകള്‍, ഗ്രാഫ്റ്റ് തൈകള്‍ കൃഷിചെയ്യുമ്പോഴുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കാം.
വിത്തില്‍നിന്ന് മുളപ്പിച്ച തൈകളേക്കാള്‍ കൂടുതല്‍ ഗുണമേന്മയുള്ളതാണ് ഗ്രാഫ്റ്റ് തൈകളെന്ന് സംപ്രീത് സാക്ഷ്യപ്പെടുത്തുന്നു. ഗ്രാഫ്റ്റ് തൈകള്‍ പെട്ടെന്ന് കായ്ഫലം നല്‍കുന്നതും ഉല്‍പാദനം കൂടിയവയും ഗുണമേന്മ കൂടിയവയുമാണ്. സംപ്രീതിന്റെ ശ്രീപത്മം പ്ലാന്റ് നേഴ്‌സറിയില്‍ നിന്ന് തൈകള്‍ വാങ്ങുന്നവര്‍ക്ക് വിളവെടുപ്പ് വരെ ബയോടെക്‌നോളജിസ്റ്റ് കൂടിയായ സംപ്രീത് ഉപദേശം നല്‍കിവരുന്നുണ്ട്.
ഏറെ നാളത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷമാണ് അത്യുല്‍പാദനശേഷിയുള്ള തൈകള്‍ സംപ്രീത് വികസിപ്പെച്ചെടുത്തത്. പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ പാരമ്പര്യമായി ലഭിച്ച സ്ഥലത്ത് കൃഷിയിറക്കുകയും കൃഷിയില്‍ ഗവേഷണം തുടങ്ങുകയും ആധുനിക കൃഷി അറിവുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. മാതൃകാ തോട്ടം തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അവക്കാഡോ കൃഷിയുടെ വഴികാട്ടിയായിട്ടുള്ള സംപ്രീതിന് കൃഷിവകുപ്പ് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ശ്രീപത്മം പ്ലാന്റ് നേഴ്‌സറി ഒരു കര്‍ഷകപഠന മുറികൂടിയാണ്.
കര്‍ഷകര്‍ ആഗ്രഹിക്കുന്ന ഇനംതൈകള്‍ ഇവിടെനിന്ന് തിരഞ്ഞെടുക്കാനാകും. അവക്കാഡോ കൃഷിയിലൂടെ പുതിയൊരു കാര്‍ഷിക സംസ്‌ക്കാരം സൃഷ്ടിക്കുന്നതിനാണ് സംപ്രീത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വലിയ ശ്രമം നടന്നുവരുന്നുണ്ട്. തൊഴിലന്വേഷകരായ യുവജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പകരം ഇവിടെതന്നെ അവക്കാഡോ പോലുള്ള വന്‍വരുമാനം ലഭിക്കുന്ന കൃഷിയിലേര്‍പ്പെട്ട് വരുമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് സംപ്രീതിന്റെ പക്ഷം. നൂറിലധികം ഇനം വെണ്ണപ്പഴ ഇനങ്ങളെക്കുറിച്ചാണ് ഇതിനോടകം ഇദ്ദേഹം പഠനം നടത്തിയത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള അവക്കാഡോ കൃഷിക്കാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി ആശയവിനിമയം നടത്തി അറിവുകള്‍ സമ്പാദിക്കുകയാണ് ചെയ്യുന്നത്.
ഭാര്യ പ്രജിഷയും കാര്‍ഷിക പാരമ്പര്യത്തില്‍ ജീവിക്കുകയും ആമ്പല്‍, താമര കൃഷിയുടെ പ്രചരണത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ആളാണ്. അറുപതിലധികം താമര ഇനങ്ങളാണ് ഇവരുടെ കൃഷിയിടത്തിലും നേഴ്‌സറിയിലുമുള്ളത്.

ഫോണ്‍ : 8157832308

You May Also Like

More From Author

32Comments

Add yours
  1. 2
    drover sointeru

    I’ve been exploring for a little for any high-quality articles or blog posts on this kind of area . Exploring in Yahoo I at last stumbled upon this web site. Reading this information So i’m happy to convey that I’ve an incredibly good uncanny feeling I discovered just what I needed. I most certainly will make certain to don’t forget this web site and give it a glance on a constant basis.

+ Leave a Comment