തക്കാളി കൃഷി ചെയ്യാന്‍ ഇത്ര എളുപ്പമായിരുന്നോ..? ഇനി കാശ് കൊടുത്ത് വാങ്ങേണ്ട

Estimated read time 0 min read
Spread the love

തക്കാളിയുടെ വില കൂടുന്ന സാഹചര്യത്തില്‍ നമുക്ക് തന്നെ വീട്ടില്‍ ഇവ നട്ടുവളര്‍ത്തിയാലെന്താ. അധികം പ്രയത്‌നമൊന്നുമില്ലാതെ നമുക്കാവശ്യമായ തക്കാളി വീട്ടുമുറ്റത്തോ അടുക്കളത്തോട്ടത്തിലോ ഉണ്ടാക്കാം. നല്ല ഗുണമേന്മയുള്ള തക്കാളി കൃഷി ചെയ്യാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.നമ്മുടെ പരിസരത്തെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ തക്കാളി വേണം കൃഷി ചെയ്യാന്‍. എല്ലാ തക്കാളികളും നമ്മുടെ ചുറ്റുപാടില്‍ വളരണമെന്നില്ല. ഇതിന് കൃഷിഭവനില്‍ പോയി മാര്‍ഗനിര്‍ദേശം തേടാം. തക്കാളി വിത്ത് പാകുന്ന മണ്ണ അനുയോജ്യമാണോ എന്ന് പരിശോധിക്കുക. 6.2 നും 6.8 നും ഇടയില്‍ പിച്ച് വാല്യു ഉള്ള ചെറുതായി അസിഡിറ്റി ഉള്ള മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം.മണ്ണിന്റെ ഗുണനിലവാരം അറിയുന്നതിന് പ്രാദേശിക മണ്ണ് ഗവേഷകരെ സമീപിക്കാം. തക്കാളി നടുന്നതിന് മുമ്പ് മണ്ണില്‍ ആവശ്യത്തിന് വളം ചേര്‍ക്കണം. നടീല്‍ സമയം മുതല്‍ തൈ വളരുന്ന രണ്ടാഴ്ച വരെ ഫിഷ് എമല്‍ഷന്‍ പോലുള്ള നൈട്രജന്‍ അടങ്ങിയ വളം പ്രയോഗിക്കാവുന്നതാണ്. തക്കാളി തൈകള്‍ പാകമായതിന് ശേഷം ഇവയെ കൂട്ടത്തോടെ വളരാന്‍ അനുവദിക്കരുത്.ശാഖകള്‍ വളരാനുള്ള സ്ഥലം ഓരോ തൈകള്‍ക്കും നല്‍കണം. തക്കാളി ചെടികള്‍ക്ക് ആവശ്യത്തിന് ഇടം നല്‍കുന്നതിന് ദുര്‍ബലവും ചെറുതുമായ തൈകള്‍ മുറിക്കുക. തിങ്ങി നിറഞ്ഞ മറ്റ് ചെടികള്‍ക്കിടയിലും തക്കാളി തൈ നടാന്‍ പാടില്ല. തക്കാളി തൈകള്‍ മുളച്ച് ആദ്യ ഇലകള്‍ വന്നതിന് ശേഷം 4 ഇഞ്ച് വീതിയുള്ള ഒരു ചട്ടിയിലേക്ക് പറിച്ചുനടാം. മണ്ണിന്റെ താപനില 60 ഡിഗ്രിയില്‍ കുറഞ്ഞാല്‍ പുറത്തേക്ക് മാറ്റുന്നതാണ് ഉചിതം.തക്കാളി തൈകള്‍ക്ക് നേരിട്ടുള്ള വെളിച്ചം ആവശ്യമാണ്. അതിനാല്‍ തന്നെ സൂര്യപ്രകാശം ശരിയായി ലഭിക്കുന്ന സ്ഥലത്ത് വേണം തക്കാളി തൈ നടാന്‍. തക്കാളി ചെടിയില്‍ കായകള്‍ വന്ന് തുടങ്ങിയാല്‍ പതിവില്‍ കൂടുതല്‍ വെള്ളം ഒഴിച്ച് കൊടുക്കണം. ചൂടുള്ളതും കാലാവസ്ഥയില്‍ അവക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. ഇലകള്‍ വാടിയത് പോലെ കാണപ്പെടുന്നത് വെള്ളത്തിന്റെ അഭാവം കാരണമാണെന്ന് മനസിലാക്കുക.കായകള്‍ പാകമായി തുടങ്ങിയാല്‍ നനയ്ക്കലിന്റെ അളവ് കുറക്കാം. തക്കാളി ചെടികളുടെ തണ്ടിന് ബലമുണ്ടാകാന്‍ അവ കാറ്റ് കൊള്ളുന്ന തരത്തില്‍ ആയിരിക്കണം നടേണ്ടത്. മണ്ണ് നന്നായി ചൂടാകുന്ന സാഹടചര്യത്തില്‍ ചെടിക്ക് ചുറ്റും പുതയിടുന്നത് നല്ലതാണ്. ഇത് ജലാംശത്തെ സംരക്ഷിക്കുകയും മണ്ണില്‍ നിന്ന് വരുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യും.തക്കാളി ചെടികള്‍ 10 മുതല്‍ 12 ഇഞ്ച് വരെ ഉയരത്തിലെത്തിയാല്‍ കമ്പ് കൊണ്ട് ഒരു താങ്ങ് കൊടുക്കണം. ചെടിയില്‍ താഴെ ഭാഗങ്ങളില്‍ പഴുത്ത ഇലകള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. ഏറ്റവും പഴക്കം ചെന്ന ഇലകള്‍ ആണ് സാധാരണയായി ഫംഗസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

You May Also Like

More From Author

6Comments

Add yours
  1. 2
    Landscape structures

    I’m really enjoying the design and layout of your website.

    It’s a very easy on the eyes which makes it much more pleasant for me
    to come here and visit more often. Did you hire out a designer to create your theme?
    Fantastic work!

  2. 4
    Plumber Scottsdale

    I’m really enjoying the design and layout of your site.

    It’s a very easy on the eyes which makes it much more enjoyable for me to
    come here and visit more often. Did you hire out a designer
    to create your theme? Fantastic work!

  3. 6
    children pusy

    Fantastic beat ! I would like to apprentice while you amend your web site, how could i subscribe for a blog site?

    The account helped me a acceptable deal. I had been a
    little bit acquainted of this your broadcast offered bright
    clear idea

+ Leave a Comment