കണിക്കൊന്നയെ കുറിച്ച് അറിയാം

Estimated read time 1 min read
Spread the love

വിഷുക്കാലത്ത് മലയാളികൾക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത പൂവാണല്ലോ കണിക്കൊന്ന പൂവ്.എങ്കിലും സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി വഴിയോരങ്ങൾ നീളെ സന്നദ്ധ സംഘടനകളും പ്രകൃ തി സ്നേഹികളും കണിക്കൊന്ന് വച്ചു പിടിപ്പിച്ച് ഈ മനോഹര വൃക്ഷത്തെ വംശനാശത്തിൽ നിന്നു രക്ഷിക്കുന്നു. ഇലകൊഴിയും വൃക്ഷമായ കൊന്നക്ക് ആയുർവേദത്തിൽ ആരഗ്വദം എന്നാണ് അറിയപ്പെടുന്നത്.

വർഷത്തിൽ രണ്ടു തവണ പൂക്കുന്ന (ജനുവരി മാർച്ച്, ഒക്ടോബർ – നവംബർ) കൊന്നയ്ക്ക് പൂക്കാലമായാൽ അസാമാന്യമായ ഭംഗിയാണ്. ഇലകൾ കൊഴിഞ്ഞ് കടുംമഞ്ഞ നിറത്തിലുള്ള പൂങ്കുലകൾ മാത്രമാകും വൃക്ഷത്തിൽ. ഇത് ആരെയും ആകർഷിക്കും. കൊന്നയുടെ തൊലി, ഇല, കായ്കൾ, എല്ലാം തന്നെ ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. തടിയുടെ കാതൽ കട്ടി ഉരുപ്പടികൾ പണിയാനുപയോഗിക്കുന്നു.തെങ്ങിൻ തോപ്പിൽ അതിരുകളിലായി കൊന്ന പിടിപ്പിച്ചാൽ കുരുമുളകു കൊടി പടർത്താൻ കഴിയും.

കണിക്കൊന്നയുടെ തൊലി പനി, ഹൃദയരോഗങ്ങൾ, കുഷ്ഠം, പിത്തം ഇവ അകറ്റും. കൊന്നയുടെ കാളിലുള്ള മജ്ജ നീര്, വാതം, ശരീരോ , കുഷ്ഠം, തൊണ്ട് രോഗങ്ങൾ, കരൾ, കണ്ണ് രോഗങ്ങൾ എന്നിവ മാറ്റും. കൊന്നയില ത്വക് രോഗങ്ങൾ പുഴുക്കടി, ദുർമേദസ് അഥവാ അമിത വണ്ണം എന്നിവയ്ക്ക് ഉദാഹരണമാണ്. പൂക്കൾ ത്വക് രോഗങ്ങൾ, അരുചി, അതിസാരം ഇവ മാറ്റുന്നതിന് ഉത്തമം. ഇലയരച്ച് കുഴമ്പാക്കി വട്ട ചൊറിയുള്ളിടത്ത് പുരട്ടിയാൽ അസുഖം മാറും.ഗർഭിണികൾക്കും കുട്ടികൾക്കും മലശോധനയ്ക്ക് ഇലയരച്ചുപയോഗിക്കാം.

നെഞ്ചിലെ അണുബാധയ്ക്കും, ഹൃദയത്തിന്റെ കരുത്തിനും കരൾ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാം. തൊലി കഷായം വച്ചുപയോഗിച്ചാൽ കുഷ്ഠമടക്കമുള്ള ത്വക് രോഗങ്ങൾ ശമിക്കും.

പച്ചക്കായുടെ മജ്ജ പ്രമേഹരോഗികൾക്ക് മികച്ച ആശ്വാസം തരും.

കരപ്പൻ, ത്വക് രോഗങ്ങൾ, കുഷ്ഠം എന്നിവയ്ക്ക് വേര്, തൊലി 10 ഗ്രാം വീ തം അരച്ച് നിത്യവും പാലിൽ സേവിക്കുന്നത് നല്ല ഫലം തരും.

മൂത്രത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായി കണ്ടാൽ കൊന്ന തളിരും തൊട്ടാവാടിയും സമൂലം അരച്ച് ദിവസവും വെറും വയറ്റിൽ ഉപയോഗിക്കണംകൊന്നതൊലിയും അമൃതു വള്ളിയും ചതച്ച് കഷായമായി ഉപയോഗിച്ചാൽ രക്തദൂഷ്യം മാറും.

ആസ്മ, കൃമി ശല്യം വായുക്ഷോഭം അമിത ചൂട്, മലബന്ധം, ത്വക് രോഗങ്ങൾ ഇവ മാറ്റുവാൻ കണികൊന്ന തൊലി കഷായത്തിനു കഴിയും.

സ്ത്രീകളുടെ അസ്ഥി സ്രാവത്തിനു ശമനം തരുവാൻ പൂവും കുരുന്നും പാൽ കഷായമായി ഉപയോഗിക്കണം.

ഇങ്ങനെ ഒട്ടേറെ ഉപയോഗവും, ഭംഗിയുമുള്ള കണിക്കൊന്ന തെങ്ങിൻ തോപ്പിന്റെ ഐശ്വര്യം കൂട്ടുവാൻ വച്ചു പിടിപ്പിക്കണം. കണിക്കൊന്നയുടെ ഇല തെങ്ങിൻ തടത്തിൽ മികച്ച വളമായി വെട്ടിയിടാം.

പാകമായ ഫലമജ്ജയിലുള്ള വിത്തുകൾ 10 മിനിറ്റ് ചൂടുവെള്ളത്തിലിട്ട് പാകി മുളപ്പിക്കാം. കാലവർഷാരംഭത്തോടുകൂടി 2 മാസം പ്രായമുള്ള തൈകൾ മാറ്റി നടാം, കണിക്കൊന്നയുടെ തൊലി കഷണങ്ങളായി ഉണക്കി വിപണനം ചെയ്താൽ അധികവരുമാനവും ലഭിക്കും

You May Also Like

More From Author

34Comments

Add yours
  1. 24
    gully bet

    Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

  2. 28
    Hemp-derived products

    This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

+ Leave a Comment