കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Estimated read time 1 min read
Spread the love

റബ്ബർ പട്ടയിലെ പാൽക്കുഴലുകളിൽ ഏറ്റവുമധികം പാൽ സമ്മർദമുള്ള സമയം പുലർവേള ആയതിനാൽ കഴിവതും ആ സമയത്തു തന്നെ ടാപ്പു ചെയ്യുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും. മഴക്കാലത്ത് കറ എടുക്കുന്ന രീതി ഏറെ വ്യത്യസ്തമായതും വൈദഗ്ദ്യം ആവശ്യമുള്ളതുമായ ഒരു വിളവെടുപ്പു രീതിയാണ് റബർ കൄഷിക്കുള്ളത്.റബ്ബർ പട്ടയിലെ പാൽക്കുഴലുകളിൽ ഏറ്റവുമധികം പാൽ സമ്മർദമുള്ള സമയം പുലർവേള ആയതിനാൽ കഴിവതും ആ സമയത്തു തന്നെ ടാപ്പു ചെയ്യുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കുംഏറെ വ്യത്യസ്തമായതും വൈദഗ്ദ്യം ആവശ്യമുള്ളതുമായ ഒരു വിളവെടുപ്പു രീതിയാണ് റബർ കൄഷിക്കുള്ളത്. മരത്തിനെ ശരിയായ രീതിയിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ചു വേണം ആദായമെടുക്കുന്നത്. മരത്തൊലിയിലെ റബ്ബർ പാൽക്കുഴലുകളിൽ നല്ലൊരുഭാഗം മുറിഞ്ഞാൽ മാത്രമേ കറ കൂടുതൽ ലഭിക്കുകയുള്ളു. ഇതിനായി ഇടതുവശം ഉയർന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധത്തിലാണ് മരങ്ങളിൽ വെട്ടുചാൽ ഇടുന്നത്. പാൽ വഹിക്കുന്ന കുഴലുകൾ 3 1/2° വലത്തേക്കു ചരിഞ്ഞസ്ഥിതിയിലാണ് മരത്തൊലിയിൽ വിന്യസിക്കാറുള്ളത്. ഇതിനാലാണ് ഇപ്രകാരം വെട്ടുചാലിടുന്നത്.ബഡ്ഡു മരങ്ങളുടെ പട്ടയ്ക്ക് കനം കുറവായതിനാൽ 30°ചരിഞ്ഞാണ് വെട്ടുചാൽ ഇടുക. തൈമരങ്ങളുടെ പട്ടയ്ക്ക് കനം കൂടുതലുള്ളതിനാൽ 25° ചരിച്ച് ഇട്ടാൽ മതിയാകും.

വെട്ടു ചാൽ മരത്തിന്റെ ചുറ്റളവിന്റെ പകുതിയോളം എത്തേണ്ടതുണ്ട്. തൊലിച്ചീളുകൾ മുറിക്കുന്നത് 20 മി. മീ. -ൽ കൂടുതൽ വീതിയിലാകാതെ ശ്രദ്ധിക്കുകയും വേണം. പാൽ വാഹിക്കുഴലുകൾ കടന്ന് ആഴത്തിലേക്ക് മുറിക്കുന്ന കത്തി ഇറങ്ങാനും പാടില്ല. കൂടുതൽ ആഴത്തിൽ പട്ട മുറിച്ചാൽ തൊലിയും തന്മൂലം കറയും നഷ്ടമാകുന്നു എന്നു മാത്രമല്ല ഇത് തടിയെയും പ്രതികൂലമായി ബാധിക്കും. കേമ്പിയകലകൾക്ക് കേടുവരാതിരിക്കത്തക്കവിധത്തിൽ ടാപ്പുചെയ്താൽ മാത്രമേ ഫലപ്രദമായി വിളവെടുക്കാൻ സാധിക്കുകയുള്ളു.

വിദഗ്ദ്ധരായ ടാപ്പർമാരും മൂർച്ചയും വൃത്തിയും ഉള്ള പ്രത്യേകതരം കത്തികളും ഇതിനാവശ്യമാണ്. ഇന്ത്യയിൽ ‘മിഷീ ഗോലെജ്’ എന്നയിനം കത്തിയാണ് ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ഇതുകൂടാതെ ‘ജബോങ്ങ്’, ‘ഗോജ്’ തുടങ്ങിയ പലതരം കത്തികളും ഉപയോഗിച്ചുവരുന്നുണ്ട്.

റബ്ബർപട്ടയുടെ വെട്ടുചാൽ അവസാനിക്കുന്ന താഴ്ന്ന ഭാഗത്തുനിന്ന് (വലതുവശത്തു നിന്ന്) മേലുകീഴായി 20 സെ. മീറ്ററോളം നീളത്തിൽ ചെറിയ പൊഴിയുണ്ടാക്കി കറ ത്വരിതഗതിയിൽ ഒഴുകിയെത്തത്തക്ക വിധത്തിൽ ചില്ലും ചിരട്ടയും (കപ്പും) ഉറപ്പിച്ചാണ് പാൽ ശേഖരിക്കുന്നത്.പുതിയ മരപ്പട്ടയിൽ ടാപ്പു ചെയ്യുന്നത് ആദായകരമല്ലാത്ത അവസരത്തിൽ അതിനും മുകളിൽ പുതിയ വെട്ടുചാൽ തുറന്ന് ഏണിയുടെ സഹായത്തോടെ ടാപ്പു ചെയ്യുന്ന രീതിയും നിലവിലുണ്ട്. മഴക്കാലത്ത് ടാപ്പു ചെയ്യുമ്പോൾ വെട്ടുചാലിലും കറയൊഴുകി വീഴുന്ന ചിരട്ടയിലും മഴവെള്ളം വീഴാതെയിരിക്കാനായി പ്രത്യേകതരം മറകൾ ഉപയോഗിക്കാറുണ്ട്.

കൃത്യമായ ഇടവേളകളിൽ ടാപ്പു ചെയ്യുക. അതിരാവിലെ മഴയാണെങ്കിൽ കുറച്ചു വൈകിയാണെങ്കിലും അന്നുതന്നെ ടാപ്പുചെയ്യാൻ ശ്രമിക്കുക.

മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ പട്ടചീയൽരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതു തടയാൻ മരങ്ങളുടെ വെട്ടുപട്ട ആഴ്ചയിലൊരിക്കൽ 0.375 ശതമാനം വീര്യമുള്ള മാംഗോസെബ് (ഇൻഡോഫിൽ എം. 45 എന്ന കുമിൾനാശിനി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ) ഉപയോഗിച്ച് കഴുകണം.

ചകിരി (തൊണ്ട്) കൊണ്ടുള്ള ഒരു ബ്രഷുപയോഗിച്ച് കഴുകിയാൽമതി. ടാപ്പുചെയ്യുന്നതിന്റെ പിറ്റേദിവസം വേണം പട്ട കഴുകാൻ.

മഴയില്ലാത്തദിവസങ്ങളിൽ ടാപ്പിങ് സമയത്ത് ഉയർത്തിവെയ്ക്കുന്ന പോളിത്തീൻ റെയിൻഗാർഡ് ടാപ്പിങ്ങിനുശേഷം പാലെടുത്ത് കഴിയുന്നതുവരെ ഉയർത്തിത്തന്നെ വെച്ചിരുന്നാൽ കാറ്റടിച്ചു വെട്ടുപട്ടയിലെ ഈർപ്പം ഉണങ്ങിക്കിട്ടും.

മഴക്കാലത്ത് ചിലതോട്ടങ്ങളിൽ ശേഖരിക്കുന്ന ബക്കറ്റിൽ വെച്ചുതന്നെ റബ്ബർപാൽ തരിച്ചുപോകുന്നതായി കാണാറുണ്ട്. ഇതൊഴിവാക്കാൻ സോഡിയം സൾഫൈറ്റ് എന്ന രാസവസ്തു ചേർത്തുകൊടുത്താൽ മതി.

പത്തുലിറ്റർ പാലിന് അഞ്ചുഗ്രാം സോഡിയം സൾഫൈറ്റ് 100 മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തിയത് ചേർത്താൽ മതിയാകും

You May Also Like

More From Author

34Comments

Add yours
  1. 23
    scam

    Hello there! This post could not be written much better!

    Looking through this article reminds me of my previous roommate!

    He continually kept talking about this. I am going to
    send this article to him. Fairly certain he’s going to have a very
    good read. Thanks for sharing!

  2. 29
    E2Bet

    E2Bet adalah situs judi online terbesar di Asia, menawarkan platform permainan yang aman, terpercaya, dan inovatif, serta bonus menarik dan layanan pelanggan 24/7.

  3. 31
    Scam web

    Good day! Do you know if they make any plugins to help with Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not
    seeing very good results. If you know of any please share.
    Cheers!

+ Leave a Comment