ഇലവാഴകൃഷിയിലൂടെ വരുമാനം നേടാം.

Estimated read time 1 min read
Spread the love

വാഴയിലയിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .. -ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്വാഴയിലകൃഷിയില്‍ വാഴ നടുന്നതിന് പ്രത്യേകതകളുണ്ട്. നീളത്തില്‍ ചാലുകീറി അതിലാണ് വാഴക്കന്ന് നടേണ്ടത്. നാടന്‍ ഇനങ്ങളായ പൂവന്‍വാഴ, മൈസൂര്‍ എന്നിവയാണ് വാഴയിലകൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍.നടുമ്പോള്‍ അടിവളമായി ജൈവവളം ഉപയോഗിക്കാം. വാഴ വളരുന്നതിനനുസരിച്ച് ചാലിലേക്ക് മണ്ണുകയറ്റി നീളത്തിലുള്ള കൂനയാക്കി മാറ്റണം. അടിയില്‍ മണ്ണ് കൂനയായി മാറുന്നതോടെ രണ്ട് വാഴയ്ക്കിടയില്‍ നന്നായി ചാല് രൂപംകൊള്ളും. ഈ ചാലാണ് ജലസേചനത്തിനായി ഉപയോഗിക്കുക. ഒരു വാഴയില്‍നിന്ന് ആഴ്ചയില്‍ രണ്ടില വരെ കിട്ടും. തളിര്‍പാകത്തില്‍ത്തന്നെ ഇല വെട്ടിയെടുക്കാം. വാഴത്തടിയില്‍നിന്ന് മുക്കാല്‍മീറ്റര്‍ അകലെ വെച്ചാണ് ഇല വെട്ടിയെടുക്കേണ്ടത്. വാഴനട്ട് ഏഴാംമാസം മുതല്‍ ഇല വെട്ടിത്തുടങ്ങാം. രണ്ടുവര്‍ഷമാണ് ഒരു വാഴയുടെ ആയുസ്സ്. ഒരേക്കറില്‍നിന്ന് ആഴ്ചതോറും 6000 ഇലവരെ വെട്ടാം. വാഴകളെ പുഷ്ഠിയോടെ നിര്‍ത്താന്‍കഴിഞ്ഞാല്‍ പ്രതിമാസം എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം രൂപവരെ ലാഭം കിട്ടും. വാഴത്തോട്ടത്തില്‍ ഇടവിളകൃഷികളായി സവാള, തക്കാളി, മുളക് എന്നിവ നടാവുന്നതാണ്. ഇതില്‍നിന്ന് വേറെ വരുമാനം പ്രതീക്ഷിക്കാം.വാഴനട്ട് ആറുമാസം കഴിയുമ്പോള്‍ പുതിയ വാഴക്കന്നുകള്‍ മുളച്ചുവരാന്‍ തുടങ്ങും. വാഴപ്പഴത്തിനായുള്ള കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വാഴയില കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കേണ്ടതില്ല. മാത്രമല്ല ഇവ ഇലകൃഷിക്ക് മുതല്‍ക്കൂട്ടാണ്. ഏഴുമാസം കഴിയുമ്പോള്‍ ഈ വാഴക്കന്നുകളില്‍നിന്ന് ഇല വെട്ടിത്തുടങ്ങാം. വാഴയിലകൃഷിയില്‍ പ്രധാനമായും ഇലകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇലകള്‍ക്ക് പുഴുശല്യം വരാതിരിക്കാന്‍ വാഴത്തോട്ടത്തില്‍ പുകയിടുന്നത് ഉത്തമമാണ്. ധാരാളം കാറ്റുകിട്ടുന്ന ഭൂമി ഇലവാഴകൃഷിക്ക് അനുയോജ്യമല്ല,വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്ധത മാറ്റുകയും ചെയ്യുന്നു രാവിലെ നവജാത ശിശുക്കളെ വാഴയിലയിൽ ജിഞ്ചർ ഓയിൽ തേച്ച് അതിന് മുകളിൽ കിടത്തുക ..സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് കിടത്തിയാൽ വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ് ..വാഴയിലയിൽ ആഹാരം പൊതിഞ്ഞു വച്ചിരുന്നാൽ അവ പെട്ടന്ന് കേട് ആവില്ല …വാഴയും , വാഴപ്പഴം കഴിക്കുന്നതും സ്വപ്നം കണ്ടാൽ പണവും സമ്പാദ്യവും കൂടുമെന്നും ബിസിനസിൽ ലാഭം നേടുമെന്നും പറയപ്പെടുന്നു , ഇതൊരു പറച്ചിൽ മാത്രമായി കരുതുക.

You May Also Like

More From Author

51Comments

Add yours
  1. 28
    Constance

    Nice post. I was checking continuously this blog and I’m impressed!
    Extremely helpful info specifically the last part
    🙂 I care for such info a lot. I was looking for this certain info for a long time.

    Thank you and best of luck.

  2. 43
    Buy Spotify Playlist Followers

    Today, while I was at work, my sister stole my iPad
    and tested to see if it can survive a forty foot drop, just so she can be a
    youtube sensation. My apple ipad is now destroyed and she has 83
    views. I know this is entirely off topic but I had
    to share it with someone!

  3. 51
    nguyenlongidea.com

    That is very attention-grabbing, You are an excessively professional blogger.
    I’ve joined your rss feed and look forward to in search of
    extra of your excellent post. Also, I’ve shared your web site in my
    social networks

+ Leave a Comment