കദളി വാഴ ഇങ്ങനെ കൃഷി ചെയ്യൂ

Estimated read time 1 min read
Spread the love

കദളി വാഴയ്ക്കും കുലയ്ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിയ്ക്ക് മേൽക്കൈ ഉണ്ടെന്ന് കരുതപ്പെടുന്നു.

ഹൈന്ദവപൂജകളിൽ കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേ‍ക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന പൂജക്കടകളിലാണിവ കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.

ഏത്ത വാഴ നടുന്നതുപോലെ തന്നെയാണ് സാധാരണയായി കദളി വാഴയും നടാറുള്ളത് . തള്ളവാഴയില്‍നിന്നും അടർത്തി മാറ്റിയ പിള്ളക്കന്നാണ് നടാനായി ഉപയോഗിക്കുന്നത് ( ഇപ്പോള്‍‌ ടിഷു കള്‍ച്ചര്‍വാഴ വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്) രണ്ടരയടി വീതിയിലും ഒന്നരയടി താഴ്ചയുമുള്ള വാഴ കുഴി ഏടുത്തതിനു ശേഷം അടിവളമായി ഏതെങ്കിലും ജൈവവളവും (ചാണകപ്പൊടി/ ആട്ടിന്‍വളം) ഒരുകൈ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും ഇട്ടാണ് വാഴക്കന്നു നടേണ്ടത്‌ . ഇങ്ങനെ നടുന്ന വാഴക്കന്നു 7 മാസം കൊണ്ട് വളര്‍ച്ച പുര്‍ത്തിയാക്കി കുമ്പ് വരികയും 3 – മാസംകൊണ്ട് കൊല വെട്ടാന്‍ പാകമാകുകയും ചെയ്യും

You May Also Like

More From Author

23Comments

Add yours
  1. 1
    droversointeru

    Excellent beat ! I would like to apprentice even as you amend your website, how can i subscribe for a weblog web site? The account aided me a appropriate deal. I were a little bit familiar of this your broadcast offered brilliant transparent idea

+ Leave a Comment