ആടലോടകം കൃഷി ചെയ്യാം

Estimated read time 0 min read
Spread the love

ഭാരതീയ ഔഷധപാരമ്പര്യത്തിന്റെ മുഖ്യ കണ്ണികളിലൊന്നായ ആടലോടകത്തിൽ നിന്നും ആധുനികശാസ്ത്രം വളരെയധികം ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്ഇതിന്റെ ശാസ്ത്ര നാമമായ ആടാതോട വാസിക്ക് സൂചിപ്പിക്കുന്നതു തന്നെ ശ്വാസകോശരോഗങ്ങളെ ചെറുക്കുവാനുള്ള ഇതിന്റെ കഴിവിനെയാണ്. ആട ലോടകത്തിന്റെ ശീതവീര്യവും രൂക്ഷഗന്ധവും നിമിത്തം ആടുമാടുകളും മറ്റു ജീവികളും ഇതിന്റെ ഇല ഭക്ഷിക്കാത്തതുകൊണ്ടുതന്നെ വളരെയധികം പാരസ്ഥിതിക പ്രാധാന്യം കൂടി യുള്ള സസ്യം കൂടിയാണിത്.ഒരു കുറ്റിച്ചെടിയായ ആടലോടകം ഏതു കാലാവസ്ഥയിലും വളരും. ആടലോ ടകത്തിന്റെ തണ്ടുകൾ മുറിച്ച് നട്ടാൽ മതിയാകും. ഔഷധ സസ്യമെന്ന രീതിയിൽ ഒന്നോ രണ്ടോ ചെടി വീടുകളിൽ നടുന്നതിന് ഉപരി അതിർത്തികളിൽ വേലിയായും ആടലോടകം വളർത്താം. കൃഷിസ്ഥലമുള്ളവർക്ക് കൃഷിയിടങ്ങളിൽ അങ്ങിങ്ങായി ആടലോടകം വളർത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്. നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതിൽ മുറിച്ചെടുത്ത കമ്പുകൾ നടാവുന്നതാണ്.അല്പം ജലലഭ്യത ഉറപ്പാക്കിയാൽ നട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ആവശ്യത്തിലധികം ഇലകൾ ലഭിക്കും. ഇലകൾ ഒട്ടനവധി ഒറ്റമൂലികൾക്കും മറ്റ് ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമെ ജൈവ കീടനാശിനി നിർമ്മാണ ത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ചു വരുന്നു.

You May Also Like

More From Author

+ There are no comments

Add yours