കേരളത്തിലും ചെയ്യാം ഓറഞ്ച് കൃഷി

Estimated read time 1 min read
Spread the love

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് ഓറഞ്ച്. നിരവധി ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഓറഞ്ചിൽ വിറ്റാമിൻ സി, ഡയറ്റി നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഓറഞ്ച് നിറം നൽകുന്ന ബീറ്റാ കരോട്ടിൻ ഈ പഴത്തിൽ 0.175 മില്ലിഗ്രാം ഉണ്ട്. കൂടാതെ വിറ്റാമിൻ എ, ബി വർഗത്തിലെ തയാമിൻ, റൈബോഫ്ളേവിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.കുട്ടികൾക്ക് ഓറഞ്ച് ജ്യൂസ് സ്ഥിരമായി നൽകുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും സ്കർവി, റിക്കറ്റ്സ് തുടങ്ങിയ പല പോഷകന്യൂനതാ രോഗങ്ങളെ അകറ്റുകയും ചെയ്യും. ഓറഞ്ചിന്റെ അല്ലികൾക്കും തോടിനുമിടക്കുള്ള വെളുത്ത നാരുകൾ ഫോസ്ഫറസിന്റെ മികച്ച ഉറവിടമാണ്. തേൻ ചേർത്ത ഓറഞ്ച് ജ്യൂസ് ഹൃദ്‌രോഗികൾക്ക് ഉത്തമ പാനീയമാണ്. മോണപഴുപ്പ്, മോണയിൽ നിന്നുള്ള രക്തസ്രാവം എന്നിവക്കെതിരെ നല്ല ഔഷധമാണ് ഓറഞ്ച്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് തേനിൽ കൊടുത്താൽ വിരശല്യം കുറയും. ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്വിത്ത് മുളപ്പിച്ച തൈകളും ബഡ്ഡ് ചെയ്ത തൈകളും നടാനുപയോഗിക്കാം. വിളഞ്ഞു പാകമായ പഴങ്ങളിൽ നിന്നും കുരുവെടുത്ത് കഴുകി ഉണക്കിയ ശേഷം നടാം. നിലനിരപ്പിൽ നിന്നും 15 സെ.മീറ്റർ ഉയരത്തിലെടുത്ത തവാരണകളിൽ വിത്ത് പാകാം. വരികൾ തമ്മിൽ 15 സെ.മീറ്ററും ചെടികൾ തമ്മിൽ 5 സെ.മീറ്ററും അകലം വരത്തക്കവിധത്തിൽ വേണം വിത്ത് പാകാൻ. മുളച്ച് കഴിഞ്ഞാൽ അധികമുളള തൈകൾ പറിച്ചു മാറ്റണം.

പിന്നീട് ഇവയിലെ നല്ല തൈകൾ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ സമം ചേർത്ത് നിറച്ച പോളിത്തീൻ ബാഗിലേക്ക് മാറ്റിനടണം. ഈ തൈകൾക്ക് രണ്ട് വർഷം പ്രായമെത്തിയാൽ മികച്ച ഇനത്തിന്റെ ബഡ് ശേഖരിച്ച് ബഡ്ഡിങ്ങ് നടത്തി ഇവയെ ഉൽപ്പാദന ക്ഷമത കൂടുതൽ ഉള്ള യിനങ്ങളാക്കി മാറ്റാം. ജൂലൈ മുതൽ സെപ്തംബർ വരെയാണ് ബഡ്ഡ് ചെയ്യാൻ പറ്റിയ സമയം. ബഡ്ഡ് ചെയ്ത് ഒരു മാസത്തിന് ശേഷം ബഡ്ഡിംഗിന് മുകളിലുള്ള ഭാഗം മുറിച്ചു മാറ്റണം. തുടർന്ന് തൈകൾ ഒരു വർഷത്തിന്നകം നടാൻ പാകമാകുംമഴക്കാലമാണ് തൈകൾ നടാൻ പറ്റിയ സമയം. 75 സെ.മീറ്റർ നീളം, വീതി, താഴ്ചയുളള കുഴികൾ കാലേക്കൂട്ടിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത് കുഴി പൂർണ്ണമായും മൂടണം.

നടുമ്പോൾ ബഡ്ഡിങ്ങിന് ചുറ്റുമുളള പ്ളാസ്റ്റിക്ക് നാട മാറ്റണം. ഈ ഭാഗം മണ്ണിന്റെ നിരപ്പിൽ നിന്നും 10-15 സെ.മീറ്റർ ഉയർന്ന് നിൽക്കുകയും വേണം. ബഡ്ഡ് ചെയ്തതിന് താഴെ നിന്ന് വരുന്ന തളിർപ്പുകൾ വളരാൻ അനുവദിക്കരുത്.

വളക്കൂറ് കുറഞ്ഞ മണ്ണിൽ പ്രത്യേകിച്ചും എല്ലാവർഷവും സമീകൃത രീതിയിൽ വളം നൽകുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവിനും സഹായമാകും. ചെടി നട്ട് ഒന്നാം വർഷം കാലിവളം അല്ലെങ്കിൽ കം ബോസ്റ്റ് 2 കി. ഗ്രാം നൽകണം. ഇത് ഓരോ വർഷവും 2 കി.ഗ്രാം വീതം വർദ്ധിപ്പിച്ച് ഏഴാം വർഷം മുതൽ 10കി.ഗ്രാം ആയി തുടരണം.ജൈവ വളം മെയ് മാസത്തിലും രാസവളം രണ്ട് തുല്യ ഗഡുക്കളായി ജൂൺ – ജൂലൈയിലും, സപ്തംബർ – ഒക്ടോബറിലും നൽകാം.

രാസവളങ്ങൾക്ക് പകരം പിണ്ണാക്ക് വളങ്ങൾ, മത്സ്യവളം, എല്ലു പൊടി എന്നിവ ഉപയോഗിച്ചാലും മതി.

മരത്തിന് നല്ല കരുത്തും ഭാഗിയുളള ആകൃതിയും വരുത്തുന്നതിന് ആദ്യകാലങ്ങളിൽ കൊമ്പുകോതൽ അഥവാ പ്രൂണിംഗ് നടത്താം.

You May Also Like

More From Author

32Comments

Add yours
  1. 24
    webpage

    I think this is among the most vital info for me. And i’m glad reading your article.
    But should remark on few general things, The web site style is great, the articles is really nice :
    D. Good job, cheers

  2. 29
    bitcoin

    Having read this I thought it was rather informative. I appreciate you taking the time and energy
    to put this article together. I once again find myself personally
    spending way too much time both reading and commenting.

    But so what, it was still worth it!

+ Leave a Comment