പാടവം കൃഷി

Estimated read time 0 min read
Spread the love

പടവലവും പാവലും പന്തലിൽ കയറിയെങ്കിലും കായ്ക്കുന്നില്ല എന്നത് കർഷകരുടെ പ്രധാനപരാതിയാണ്. പടവലം കായ്ക്കാൻ തുടങ്ങിയാലോ പറിച്ചാൽ തീരാത്തയത്ര കായുണ്ടാകും. പടവലം നന്നായി വളരാനും കായ് ഫലം കിട്ടാനും അനുവർത്തിക്കേണ്ട പത്ത് രീതികളെക്കുറിച്ചറിയാം. സാധാരണയായി, ഒരു പടവലത്തിൻറെ വള്ളിയിൽനിന്ന് നിന്ന് 50 മുതൽ 150 വരെ പടവലം ഉണ്ടാകുന്നു, എന്നാൽ ഈ മൂന്നാംമുറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഒരു വള്ളിയിൽ തന്നെ 800 പടവലം വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതിനാൽ, ഈ രീതിയിലെ പടവല കൃഷിയെ മൂന്നാംമുറ ടെക്നിക്കുകളായി കണക്കാക്കപ്പെടുന്നു. ഇവിടെ കുറച്ച് ലളിതമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്പ്രകൃതി ഭൂമിയിലെ എല്ലാ ജീവികളെയും ആണും പെണ്ണുമായി വിഭജിച്ചിരിക്കുന്നു. പടവലത്തിൽ സാധാരണയായി കൂടുതലും ആൺപൂക്കൾ ആണ്. അതിനാൽ ചെയ്യേണ്ടത് പടവലത്തിൽ പെൺപൂക്കൾ ധാരാളം ഉണ്ടാവാൻ അനുവദിക്കുക ..ആദ്യമായി പടവലത്തിൻറെ പ്രധാന തണ്ടിൽ താഴെ നിന്ന് നാല് ഇല പൊക്കത്തിൽ വശങ്ങളിലേക്കുള്ള ശാഖകൾ വരാതെ ശ്രദ്ധിക്കുക.
പടവലത്തിൻറെ പ്രധാന തണ്ട് എട്ടു പത്തടി മുകളിലെത്തുമ്പോൾ അതിൻറെ മുകൾഭാഗം മുറിച്ചുകളയുക. പടവലത്തിൻറെ ചെടിയിൽ ഈ സമയത്ത് എല്ലാ വള്ളികളിലും ആൺപൂക്കൾ ആയിരിക്കും ഉണ്ടായിരിക്കുക. പെൺ പൂക്കളുടെ എണ്ണം താരതമ്യേന കുറവായിരിക്കും. പടവലത്തിൻറെ ഇഷ്ടത്തിന് വളരാൻ അനുവദിച്ചാൽ 10 ആൺപൂവിന് ഒരു പെൺ പൂവ് എന്ന അനുപാതത്തിൽ ആയിരിക്കും ചെടിയിൽ പൂക്കൾ ഉണ്ടാവുക. ഇങ്ങനെ സംഭവിക്കുമ്പോൾ കായ്ഫലം കുറയുകയും. കർഷകന് നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ പെൺപൂക്കൾ കൂടുതൽ ഉണ്ടാവാനുള്ള ആദ്യപടി ആയിട്ടാണ് പ്രധാന തണ്ടിൻറെ ഏറ്റവും മുകൾ ഭാഗം മുറിച്ചുകളയുന്നത്. ഇവിടെ പ്രധാന തണ്ടിനെ ആദ്യ തലമുറ അല്ലെങ്കിൽ ഫസ്റ്റ് ജനറേഷൻ എന്ന് വിളിക്കുന്നു.
പിന്നീട് വശങ്ങളിലൂടെ വളരുന്ന ശാഖകളിൽ ഏകദേശം 12ഓളം ഇല ആവുമ്പോൾ അതിന്റെയും മുകൾവശം മുറിച്ചുകളയുക. വശങ്ങളിൽ വളരുന്ന വള്ളികളെ രണ്ടാം തലമുറ അല്ലെങ്കിൽ സെക്കൻഡ് ജനറേഷൻ എന്ന് വിളിക്കുന്നു. ഇവയിലും കൂടുതലും ആൺപൂക്കൾ ആയിരിക്കും.
പിന്നീട് കൂടുതൽ പെൺപൂക്കൾ ഉണ്ടാകുന്നത് മൂന്നാം തലമുറ അല്ലെങ്കിൽ തേർഡ് ജനറേഷൻ/ മൂന്നാം മുറ എന്ന് വിളിപ്പേരുള്ള വള്ളികളിൽ ആണ് .ഒരുമീറ്റർ നീളത്തിലും വീതിയിലും ഉള്ളതോ ഒരു മീറ്റർ വ്യാസത്തിലുള്ളതോആയ തടമെടുക്കാം. .അരയടി ആഴത്തിൽ കിളച്ചുമറിച്ച് ഓരോ തടത്തിലും മൂന്നു കിലോ വീതം ജൈവവളമോ ചാണകപ്പൊടിയോ അടിവളമായികൊടുക്കണം. അടിവളത്തിന്റെ കൂടെത്തന്നെ 100ഗ്രാം വീതം കുമ്മായമോ ഡോളമൈറ്റോ കൂടാതെ 100ഗ്രാം വേപ്പിൻപിണ്ണാക്കോ ചേർക്കണം. ഇവചേർത്ത് മൂന്നുദിവസം നനച്ചിട്ട തടത്തിലാണ് വിത്തുകൾ നടേണ്ടത്.വിത്തായി നാടൻ, സങ്കരം, ഹൈബ്രീഡ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. നാടനാണെങ്കിൽ വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സങ്കരമാണെങ്കിലും ഹൈബ്രീഡ് ആണെങ്കിലും വിത്തിന്റെ മുളയ്ക്കൽ ശേഷി, അംഗീകൃത ഏജൻസികൾ, കാലാവധി എന്നിവ ശ്രദ്ധിക്കണം. വിത്ത് വാഴപ്പോളയ്ക്കുള്ളിൽ കെട്ടിവെച്ച് മുളപ്പിച്ചും ചാണകത്തിൽ കുതിർത്തു മുളപ്പിച്ചും നടാം. നേരിട്ട് തടത്തിലേക്ക് നടുകയാണെങ്കിൽ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കണം.തടമെടുത്ത് നടാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമാകണം. വള്ളി പന്തലിൽ കയറുന്നതിന് മുമ്പ് തടത്തിൽ വെള്ളം നിന്നാൽ വേര് ചീഞ്ഞു നശിക്കാനിടയുണ്ട്.

You May Also Like

More From Author

31Comments

Add yours

+ Leave a Comment