രാജ്മ അഥവാ കിഡ്‌നി ബീന്‍സ് പോളിഹൗസില്‍ വളര്‍ത്തി വിളവെടുക്കാം

Estimated read time 1 min read
Spread the love

കിഡ്‌നിയുടെ ആകൃതിയില്‍ കാണപ്പെടുന്ന പയറിനമായതിനാല്‍ അതേ പേരില്‍ത്തന്നെ അറിയപ്പെടുന്ന കിഡ്‌നി ബീന്‍സ് നിറം കൊണ്ട് മറ്റുള്ള പയര്‍ വര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഫോളിക് ആസിഡും വിറ്റാമിന്‍ ബി -6 ഉം മഗ്നീഷ്യവും അടങ്ങിയതിനാല്‍ ഏറെ പോഷകപ്രദവുമാണിത്. ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമുള്ളതും പല നാടുകളിലും രാജ്മ എന്നറിയപ്പെടുന്നതുമായ ഈ പയറിനം മെക്‌സികന്‍ കറികളിലും ഇന്ത്യയിലെ പാചക വിഭവങ്ങളിലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പോളിഹൗസില്‍ എങ്ങനെ കിഡ്‌നി ബീന്‍സ് വളര്‍ത്തി വിളവെടുക്കാമെന്ന് നോക്കാം.മഹാരാഷ്ട്ര, ജമ്മു, കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലാണ് പ്രധാനമായും രാജ്മ കൃഷി ചെയ്യുന്നത്. ചുവന്ന പുള്ളിക്കുത്തുകളുള്ളതും വെളുത്തതും കടുത്ത ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ളതുമായ കിഡ്‌നി ബീന്‍സ് കൃഷി ചെയ്തുണ്ടാക്കാറുണ്ട്. ഉത്തരാഖണ്ഡിലെ കുന്നുകളില്‍ കൃഷി ചെയ്യുന്നയിനമാണ് വി.എല്‍-രാജ്മ 125. പഞ്ചാബിലെ ജലസേചനം നടത്തുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നയിനമാണ് ആര്‍ ബി എല്‍-6. ഈയിനത്തിന്റെ വിത്തിന്റെ അറയ്ക്കുള്ളില്‍ ആറോ എട്ടോ ഇളം പച്ചനിറത്തിലുള്ള വിത്തുകളുണ്ടാകുംഇന്ത്യയില്‍ വളരുന്ന ഉയര്‍ന്ന ഉത്പാദനശേഷിയുള്ള മറ്റിനങ്ങളാണ് HUR 15, HUR-137, അമ്പര്‍, അരുണ്‍, അര്‍ക കോമള്‍, അര്‍ക സുവിധ, പുസ പാര്‍വതി, പുസ ഹിമാലയ എന്നിവയെല്ലാം. പോളിഹൗസിലെ കൃഷിയാണ് ഇന്ത്യയില്‍ ഗ്രീന്‍ഹൗസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കൃഷിരീതിയെന്ന് പറയാം. വളപ്രയോഗം താരതമ്യേന എളുപ്പവും തുള്ളിനന സംവിധാനം വഴി സ്വയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നടത്താവുന്നതുമാണ്. ഏതു കാലാവസ്ഥയിലും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാന്‍ പറ്റിയത് പോളിഹൗസ് രീതിയിലാണ്.രാജ്മ സാധാരണയായി അല്‍പം വരണ്ടതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ വളരാറുണ്ട്. മണ്ണിന്റെ പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലായിരിക്കുന്നതാണ് അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും ആവശ്യമാണ്. വ്യാവസായികമായി കിഡ്‌നി ബീന്‍ ഉത്പാദിപ്പിക്കാനായി മണ്ണില്‍ നൈട്രജനും ഫോസ്ഫറസും ചേര്‍ക്കാറുണ്ട്. ജൈവരീതിയില്‍ നൈട്രജന്‍ സ്ഥിരീകരണം നടത്താന്‍ കഴിവില്ലാത്ത വിളയാണിത്. അതുകൊണ്ടുതന്നെ കൃഷിസ്ഥലമൊരുക്കുമ്പോള്‍ സാധാരണയായി ഒരു ഏക്കര്‍ സ്ഥലത്ത് ഏകദേശം 80 മുതല്‍ 100 കി.ഗ്രാം നൈട്രജനും 50 മുതല്‍ 60 കി.ഗ്രാം വരെ ഫോസ്ഫറസും ചേര്‍ക്കാറുണ്ട്. ഒരു ഏക്കറില്‍ കൃഷി ചെയ്യാനായി ഏകദേശം 35 കി.ഗ്രാം വിത്ത് ആവശ്യമാണ്.

കിഡ്‌നി ബീന്‍സ് സാധാരണയായി പറിച്ചുനടുന്ന രീതിയിലുള്ള കൃഷിയോട് നല്ല രീതിയില്‍ പ്രതികരിക്കുകയില്ല. നേരിട്ടുതന്നെ കൃഷിഭൂമിയില്‍ വിത്തിട്ട് മുളച്ച് വളര്‍ന്ന് വിളവെടുപ്പ് നടത്തുന്ന രീതിയാണ് നല്ലത്. തണുപ്പുള്ളതും ഈര്‍പ്പം തങ്ങിനില്‍ക്കുന്നതുമായ മണ്ണില്‍ വേരുചീയല്‍ സംഭവിക്കും. വിത്ത് മുളച്ച് വിളവെടുക്കാന്‍ ഏകദേശം 80 ദിവസങ്ങളോളം കാത്തിരിക്കണം. ഒരിക്കല്‍ വളര്‍ത്തി വിളവെടുത്ത അതേ സ്ഥലത്ത് നാല് വര്‍ഷത്തോളം രാജ്മ കൃഷി ചെയ്യാറില്ല. സ്‌ട്രോബെറി, വെള്ളരി എന്നിവയെല്ലാം ഈ കാലയളവില്‍ വളര്‍ത്താവുന്നതാണ്. സവാളയും ജീരകവും കൃഷി ചെയ്യുന്നതിനടുത്തായി കിഡ്‌നി ബീന്‍സ് കൃഷി ചെയ്യാറില്ല. ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് വളപ്രയോഗം ആവശ്യമില്ല. സ്വയം തന്നെ അവയ്ക്കാവശ്യമുള്ള നൈട്രജന്‍ ഉത്പാദിപ്പിക്കും. എന്നിരുന്നാലും ഇലകള്‍ മങ്ങിയ നിറം കാണിക്കുകയാണെങ്കില്‍ നൈട്രജന്റെ അഭാവമുണ്ടെന്ന് മനസിലാക്കണം.



വിത്തുകള്‍ പൂര്‍ണവളര്‍ച്ചയെത്തി തോടിന്റെ നിറം മഞ്ഞയാകുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും മഞ്ഞനിറമായി കൊഴിഞ്ഞുപോകാനും തുടങ്ങും. ഒരു ഏക്കറില്‍ കൃഷി ചെയ്യുമ്പോള്‍ മുഴുവനായി വളര്‍ന്ന് വിളവെടുക്കാന്‍ ഏകദേശം 130 ദിവസങ്ങളോളമെടുക്കും.




Tag ImageTAGS
kidney beansകിഡ്‌നി ബീന്‍സ്polyhouseagriculture
RELATED POSTS
wild tusker herd raids banana farm destroying electric fence localites in fear etj
വൈദ്യുതി വേലി കടന്ന് കാട്ടാനക്കൂട്ടമെത്തുന്നു, ഭീതിയില്‍ മലയാറ്റൂരിലെ മലയോര കർഷകർ
man who cultivate more than 300 variety foreign fruits in Ernakulams Koothattukulam etj
കുപ്പാസു മുതൽ മക്കൾ കൂന്താണി വരെ… മുന്നൂറോളം വിദേശ ഫലവൃക്ഷങ്ങൾ കൂത്താട്ടുകുളത്തെ ഡയസിന്‍റെ കയ്യില്‍ ഭദ്രം
boats which catches small fishes in unregulated way seized in kozhikode etj
ചെറുമത്തിക്കും രക്ഷയില്ല, തിക്കോടിയിൽ 6 മുതൽ 8 സെന്‍റി മീറ്റര്‍ വലുപ്പമുള്ള മത്തിയുമായി വള്ളങ്ങൾ, കർശന നടപടി
കൂട്ടുകാരുടെ മുന്നില്‍ ആളാവാന്‍ പടക്കം കൊണ്ട് ടെക്നിക്, കത്തിനശിച്ചത് 28 ഏക്കര്‍, 16കാരന്‍ പിടിയിൽ
തെളിഞ്ഞ ജലത്തിന് പ്രശസ്തമായ തീരം പെട്ടന്ന് പച്ച നിറമായി, ചത്തടിഞ്ഞ് കക്കകളും ചെറുമത്സ്യങ്ങളും, ആശങ്ക

click me!





ABOUT TERMS OF USE PRIVACY POLICY
© Copyright 2023 Asianet News Media & Entertainment Private Limited | All Rights

You May Also Like

More From Author

34Comments

Add yours
  1. 27
    kimochi

    Wonderful beat ! I would like to apprentice while you amend your
    site, how could i subscribe for a blog site? The account aided me a acceptable deal.

    I had been tiny bit acquainted of this your broadcast offered bright clear idea

  2. 29
    touristrequirements.info

    Hi there! I know this is kinda off topic however , I’d figured I’d ask.
    Would you be interested in exchanging links or maybe guest
    authoring a blog article or vice-versa? My blog covers a lot of the same subjects
    as yours and I feel we could greatly benefit
    from each other. If you might be interested feel
    free to send me an e-mail. I look forward to hearing from you!
    Terrific blog by the way!

  3. 30
    singapore evisa application

    Howdy this is kind of of off topic but I was wondering if blogs use WYSIWYG
    editors or if you have to manually code with HTML.
    I’m starting a blog soon but have no coding know-how so I wanted to get guidance from someone
    with experience. Any help would be enormously appreciated!

+ Leave a Comment