നിത്യേന പപ്പായ ശീലമാക്കുക,

Estimated read time 0 min read
Spread the love

നമ്മുടെ ഭാരം കുറയ്ക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. ഭാരം വര്‍ധിച്ച് തുടങ്ങിയാല്‍ അത് കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലയില്‍ പിന്നീട് വലിയ മാറ്റങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും കൊണ്ടുവരേണ്ടി വരും. അതിന്റെ ഭാഗമായി ആദ്യം മാറേണ്ടത് ഡയറ്റാണ്. ഭക്ഷണത്തില്‍ ഹെല്‍ത്തിയായിട്ടുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.പപ്പായ നമ്മുടെ ഭാരം കുറയ്ക്കാന്‍ അത്തരത്തില്‍ സഹായിക്കുന്ന കാര്യമാണ്. ഇതില്‍ പോഷകങ്ങളും, വിറ്റാമിനുകളും നിറഞ്ഞ് നില്‍ക്കുകയാണ്. നമ്മുടെ ഡെയ്‌ലി ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ വളരെ വേഗം തന്നെ അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചറിയാം. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും.പപ്പായ നമ്മുടെ ഭാരം കുറയ്ക്കാനും, പൊണ്ണത്തടിയെ ഇല്ലാതാക്കാനും സഹായിക്കുന്നവയാണ്.വളരെ ആരോഗ്യപ്രദമാണിത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് പപ്പായ. ഇത് ഡയറ്റിന് ഏറെ ആവശ്യമാണ്. തിയാമിന്‍, ഫോലേറ്റ്, റിബോഫ്‌ളാവിന്‍, നിയാസിന്‍, വിറ്റാമിന്‍ എ, ബി1, ബി2, സി, ഡയറ്ററി ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ കലോറി വളരെ കുറവാണ്. നമ്മുടെ ശരീര വണ്ണം കുറയണം എന്നുണ്ടെങ്കില്‍ കലോറി നന്നായി കുറയ്ക്കണം.അപ്പോള്‍ കഴിക്കുന്ന ഭക്ഷണവും അതുപോലുള്ളതാവണം. നൂറുഗ്രാം പപ്പായയില്‍ വളരെ തുച്ഛമായ അളവിലാണ് കലോറികള്‍ ഉള്ളത്. കൊഴുപ്പും വളരെ കുറവാണ്. നമുക്കൊരു ലഘുഭക്ഷണം കഴിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ പപ്പായയാണ് ഏറ്റവും നല്ല ഓപ്ഷന്‍.

പപ്പായയിലുള്ള മധുരം ഏറ്റവും പ്രകൃതിദത്തമാണ്. നമ്മുടെ ഡയറ്റിന് ഏറ്റവും ആവശ്യമാണ് പഴങ്ങളിലെ മധുരം. അത് പലഹാരങ്ങളിലെ മധുരങ്ങളേക്കാള്‍ ശരീരത്തിന് ആവശ്യമാണ്. ഒരേസമയം മധുരം ശരീരത്തിലെത്തുകയും, അത് അനാരോഗ്യകരമല്ലാതാക്കി മാറ്റുകയും ചെയ്യാന്‍ പപ്പായക്ക് സാധിക്കും. അതുപോലെ നമ്മുടെ ശരീരത്തിന് ഒരു ദിനം ആരംഭിക്കുന്നത് മുതല്‍ ലഭിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പപ്പായയിലുണ്ട്.വിറ്റാമിനുകളും, മധുരവുമാണ് അതില്‍ പ്രധാനം. എന്നാല്‍ പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, കാല്‍ഷ്യം, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം, എന്നിവ ഓരോ നൂറ് ഗ്രാം പപ്പായയിലും അടങ്ങിയിട്ടുണ്ട്. ഇവ നിത്യേന കഴിച്ചാല്‍ നമ്മള്‍ ഏറ്റവും ആരോഗ്യവാന്മാരായി നിലനില്‍ക്കും.

നമ്മുടെ ഭാരം കുറയ്ക്കുന്നത് മാത്രമല്ല, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. കാരണം പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. അത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രോഗങ്ങളെ ഇവ പ്രതിരോധിക്കുകയും ചെയ്യും. നമ്മുടെ വയര്‍ വീര്‍ത്ത് വരിക, ദഹനമില്ലാത്ത പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പപ്പായ ഇല്ലാതാക്കും. എന്‍സൈമുകളായ പാപ്പായ്ന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

You May Also Like

More From Author

30Comments

Add yours

+ Leave a Comment