റോബസ്റ്റ ഇനങ്ങൾകാപ്പി കൃഷിയിൽ മികച്ച വിളവ്

Estimated read time 1 min read
Spread the love

ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കാപ്പി കൃഷി ചെയ്യുന്നത് സൗകര്യപ്രദമായ വലുപ്പത്തിൽ കാപ്പിത്തോട്ടം പല ഭാഗങ്ങളായി തിരിച്ച് ഇടയ്ക്ക് നടപ്പാതകളും വഴികളും ഇട്ടു നമുക്ക് തയ്യാറാക്കാവുന്നതാണ്. ഒരേക്കറിൽ 1000 ചെടികൾ വരെ നമുക്ക് പരിപാലിക്കാം. വിത്തു വഴിയാണ് ഇതിൻറെ പ്രജനനം.ഈ മാസം 45*45*45 സെൻറീമീറ്റർ വലുപ്പത്തിൽ കുഴിയെടുത്ത് രണ്ടാഴ്ചയോളം വെയിൽ കൊള്ളുവാൻ അനുവദിക്കുക. വേരു തുരപ്പൻ പ്രാണികളെയും വിരകളെയും നിർമ്മാർജ്ജനം ചെയ്യുവാൻ ഇത് സഹായിക്കുന്നുതുടർന്ന് വളക്കൂറുള്ള മേൽമണ്ണും ദ്രവിച്ച് കമ്പോസ്റ്റും കുഴികളിൽ നിറയ്ക്കുക. മണ്ണിനോടൊപ്പം 500 ഗ്രാം റോക്ക് ഫോസ്ഫേറ്റ് ചേർക്കണം. തൈകൾ മികച്ച നഴ്സറിയിൽ നിന്ന് വാങ്ങുകയാണ് നല്ലത്. നിലച്ചതും പിരിഞ്ഞതും ആയ വേരുകളുള്ള തൈകൾ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 16 മുതൽ 18 മാസം വളർച്ചയെത്തിയ വേരുപിടിച്ച തൈകൾ ഈമാസം നടാം. ബാഗുകളിൽ ഉള്ള തൈകൾ സാധാരണ സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ നടുന്നതാണ് നല്ലത്. കാപ്പി കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങൾ അറബിക്കയും റോബസ്റ്റയും ആണ്. അറബിക്ക 2*2 മീറ്റർ അകലത്തിലും റോബസ്റ്റ 2.5*2.5 മീറ്റർ അകലത്തിൽ നടുന്നതാണ് ഉത്തമം. റബ്ബർ തൈകൾ നടീലിന് ശേഷം ഇവയ്ക്ക് പുതയിട്ട് നൽകുന്നതും താങ്ങു നൽകുന്നതും ഇവയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘട്ടങ്ങളാണ്.കോഫി കൺജനിസിസ് റോബസ്റ്റ കോഫി എന്ന ഇനത്തിന്റെ സങ്കരയിനമാണ് ഇത്. കാപ്പി ചെടികൾ ഒതുങ്ങി വളരുന്നതും സാമ്പ്രദായിക ഇനങ്ങളായ റോബസ്റ്റ ചെടികളുടെ ഇലകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ചെറുതും വീതി കുറഞ്ഞതുമായ ഇലകളാണ്. കാപ്പി കുരുക്കൾ വലിപ്പം ഉള്ളവയാണ്. മൃദുവും കാപ്പി അമ്ല ഗുണമോ ക്ഷാര ഗുണമോ പ്രകടിപ്പിക്കാത്തവയും ആണ്. ഇതാണ് ഈ ഇനത്തെ സാമ്പ്രദായിക റോബസ്റ്റ ഇനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.റോബസ്റ്റ കാപ്പി വളരുന്ന തോട്ടങ്ങളിൽ കൂടുതലായി കൃഷി ചെയ്യുന്ന ഇനമാണ് ഇത്. ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്ന ഇന്ത്യയിൽ കൃഷി ചെയ്യുന്ന പഴയ റോബസ്റ്റ് കാപ്പിയിൽ നിന്ന് നിർദ്ധാരണം വഴിയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാപ്പി ചെടികൾ നല്ല കരുത്തോടെ വളരുകയും, ഉൽപാദന മികവ് ഏറിയതും ആണ്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇത് കൃഷിചെയ്യാൻ അനുയോജ്യമാണ് കാപ്പിക്കുരു വലുതും ഉരുണ്ടതും ചാരനിറത്തിലുള്ളതും ആണ്.

You May Also Like

More From Author

34Comments

Add yours

+ Leave a Comment