അറിയാം താമര വിത്തിനെ കുറിച്ച്

Estimated read time 0 min read
Spread the love

വളരെയധികം ഔഷധ ഗുണമുള്ള ഒന്നാണ് താമര വേര് പോഷക ഘടകങ്ങളാൽ സമ്പന്നമായ താമര വേര് കൊണ്ട് പല ഭക്ഷണ വിഭവങ്ങളും ഉണ്ടാക്കുന്നു. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിതാമര വേരിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയം ഘടകങ്ങളെ പ്രതിരോധിച്ച് രക്തയോട്ടം കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് രക്തസമ്മർദത്തിന് കാരണമാകുന്നു.നും ദഹനം സുഗമമാക്കുന്നതിനും താമര വേര് ഉത്തമമാണ്. കൂടാതെ മുടി, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും തിളക്കം ലഭിക്കാനും താമര വേര് സഹായിക്കുന്നു.താമര വേര് വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ചുവന്ന രക്താണുക്കളുടെ ഉൽപാദനം ത്വരിതപ്പെടുത്തുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. അതിന്റെ ഫലമായി ശരീര അവയങ്ങളിലെ ഓക്സിജൻ ലഭ്യത കൂടുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിനും താമര വേര് ഉത്തമമാണ്.വൈറ്റമിൻ ബി 12 അഥവാ പിരിടോക്സിൻ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ്. ഇത് തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും മാനസികനില നിയന്ത്രിക്കുകയും ചെയ്യുന്നു.താമര വേരുകൾ പോലെ തന്നെ കാൽസ്യം, നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ താമര വിത്തിലും ധാരാളമായി അടങ്ങിയിരിക്കുന്നു. ഉണക്കിയോ പച്ചയായോ താമര വിത്തുകൾ കഴിക്കാം. ആഴ്ചയിൽ മൂന്ന് നേരം കഴിയ്ക്കുന്നത് ഉത്തമമാണ്. കലോറി കുറവും നാരുകൾ ധാരാളം ഉള്ളതും കാരണം താമര വിത്ത് പ്രമേഹത്തിന് അത്യുത്തമം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.നല്ല ഉറക്കം ലഭിക്കാനും മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും താമര വിത്തിന്റെ ഗുണങ്ങൾ സഹായിക്കുന്നു. കൂടാതെ ദഹനക്കേട്, ഛർദി, മോണ രോഗങ്ങൾ എന്നിവ അകറ്റുന്നതിനും ഇത് സഹായിക്കുന്നു. പതിവായി താമര വിത്ത് കഴിക്കുന്നത് ചർമത്തിന്റെ യുവത്വം നിലനിർത്തി ചർമം മൃദുലമാകാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അൾസർ പ്രതിരോധിക്കാനും വ്രണങ്ങൾ അകറ്റാനും സഹായിക്കുന്നു. വിശപ്പില്ലായ്മ നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ തീർച്ചയായും താമര വിത്ത് ശീലമാക്കുക. മാത്രമല്ല മൂത്രനാളിയിലെ അണുബാധ തടയാനും ഇത് മികച്ചതാണ്.

You May Also Like

More From Author

29Comments

Add yours

+ Leave a Comment