വരുമാനം തരുന്ന തുളസി കൃഷി

Estimated read time 0 min read
Spread the love

ഭാരതീയർ വിശുദ്ധിയുടെ പര്യായമായി ആരാധിച്ചു വളർത്തുന്ന സസ്യങ്ങളിൽ പ്രമുഖമാണ് തുളസി. ഇതിൻറെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. തുളസിയിൽ നിന്ന് ഔഷധവീര്യമുള്ള തൈലം വാറ്റി എടുക്കുന്നു. ഇതിന് വിപണിയിൽ മൂല്യം ഏറെയാണ്. വയറിളക്കം നിയന്ത്രിക്കുന്നതിനും ആൻറിബയോട്ടിക് എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന തുളസിയുടെ ഔഷധഗുണങ്ങൾ വാക്കുകൾക്കതീതമാണ്കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് തുളസി. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് ഏറ്റവും അനുയോജ്യം. വിത്താണ് നടീൽ വസ്തു. നടുന്നതിന് രണ്ടുമാസം മുമ്പ് തന്നെ വിത്ത് തവാരണയിൽ പാകി മുളപ്പിക്കും. സ്ഥലം നന്നായി ഒരുക്കിയ ശേഷം നീളത്തിൽ ചാലുകൾ കോരി വാരങ്ങളിൽ രണ്ട് കിലോഗ്രാം എന്ന തോതിൽ കാലിവളം ചേർത്ത് മേൽമണ്ണുമായി കൂട്ടിയോജിപ്പിച്ച് 2 സെൻറീമീറ്റർ ആഴത്തിൽ വിത്ത് വിതച്ച് മണ്ണിട്ട് മൂടുകയും ചെറുതായി നനച്ചു കൊടുക്കുകയും വേണം.നാലിരട്ടി മണലുമായി വിത്ത് കൂട്ടിക്കലർത്തിയ ശേഷം വിതയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഒരു ഹെക്ടർ സ്ഥലത്തിലേക്ക് 500 ഗ്രാം വിത്ത് വേണ്ടിവരുന്നു. വിതച്ച് എട്ടുമുതൽ 12 ദിവസം കൊണ്ട് ഇവ മുളയ്ക്കുന്നു. ആറാഴ്ച കൊണ്ട് നമുക്ക് പറിച്ചുനടാം. ഹെക്ടറിന് 10 ടൺ എന്ന തോതിൽ കാലിവളം ചേർത്തതിനുശേഷം 40 സെൻറീമീറ്റർ അകലത്തിൽ വാരങ്ങളും ഉണ്ടാക്കണം. രണ്ടു മാസം പ്രായമായ തൈകൾ 30 സെൻറീമീറ്റർ അകലത്തിൽ പറിച്ചുനടാം. നട്ട് രണ്ടാഴ്ച വരെ ഒന്നിടവിട്ട് നനയ്ക്കണം.പിന്നീട് ആഴ്ചയിൽ 2നന മതിയാകും. കളകളെ യഥാസമയം നീക്കം ചെയ്ത് രണ്ടുമാസത്തിനുശേഷം മണ്ണ് കൂട്ടി കൊടുക്കണം. ആദ്യ വിളവെടുപ്പ് നടത്തി 90 മുതൽ 95 ദിവസം കഴിഞ്ഞ് അടുത്ത വിളവെടുപ്പ് നടത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് മാത്രം വിളവെടുക്കണം.തറനിരപ്പിന് 20 സെൻറിമീറ്റർ ഉയരത്തിൽ വച്ച് മുറിച്ചാണ് വിളവെടുപ്പ് സാധ്യമാകുന്നത്.

You May Also Like

More From Author

29Comments

Add yours
  1. 5
    Bud Goeing

    I’m impressed, I need to say. Actually not often do I encounter a blog that’s each educative and entertaining, and let me inform you, you’ve gotten hit the nail on the head. Your idea is outstanding; the issue is something that not enough individuals are speaking intelligently about. I’m very glad that I stumbled throughout this in my seek for something regarding this.

+ Leave a Comment