ഇരട്ടിമധുരം ചതച്ചിട്ട് വെള്ളം നിത്യവും കുടിച്ചാൽ

Estimated read time 0 min read
Spread the love

സംസ്കൃതത്തിൽ അതിര സ, മധു സ്രാവ എന്ന പേരുകളിൽ അറിയപ്പെടുന്ന ഇരട്ടിമധുരം ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇന്ത്യയിലെ കാശ്മീരിലെ ചിനാറിലും, ഹിമാലയൻ താഴ്വരകളിലും ഇവ ധാരാളമായി കണ്ടു വരുന്നു. ഇവയിൽ പൊട്ടാസ്യം, സ്റ്റാർച്ച്, സ്നേഹ ദ്രവ്യങ്ങൾ, ഗ്ലുക്കോസൈഡ്സ് ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇവയുടെ ഔഷധപ്രയോഗങ്ങൾതൊണ്ടവേദന അകറ്റുവാൻ ഇരട്ടി മധുരം ചവച്ചിറക്കിയാൽ മതി.

2. ഇരട്ടിമധുരം ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്ന വരാ ചൂർണ്ണം നേത്രരോഗങ്ങൾക്ക് ഉത്തമമാണ്.

3. ഇരട്ടിമധുരം രക്തചന്ദനവും പാലിൽ ചേർത്ത് കഴിച്ചാൽ രക്താതിസാരം ശമിക്കും.

4. ഒരു ഗ്ലാസ് കുമ്പളങ്ങാ നീരിൽ ഒരു ടീസ്പൂൺ ഇരട്ടിമധുരം ചൂർണം ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രത്തിലൂടെ ധാതുക്കളും, ശുക്ലവും നഷ്ടപ്പെടുന്നത് ശമിക്കും. ഇരട്ടിമധുരം, വേപ്പില, മര മഞ്ഞൾ എന്നിവ ചേർത്ത് പൊടിച്ച് നെയ്യും ചേർത്ത് തേച്ചാൽ വ്രണങ്ങൾ ഇല്ലാതാകും.

6. ഇരട്ടിമധുരം വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങളെയും, വേദനകളെയും, കൂതറ വ്രണത്തെയും നശിപ്പിക്കും.

7. ദിവസവും ഒരു കഴഞ്ച് ഇരട്ടിമധുരം പൊടിച്ച് കാടിയിൽ സേവിച്ചാൽ വൃക്കയിലെ കല്ല് ഇല്ലാതാക്കാം.

8. ഇരട്ടിമധുരം ചതച്ച് വെള്ളത്തിലിട്ട് വെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങൾക്ക് പരിഹാരമാണ്. ഇരട്ടി മധുരം ആൻറിബയോട്ടിക് ആയും ആൻറി വൈറൽ ആയും ഒരുപോലെ പ്രവർത്തിക്കുന്നു.

You May Also Like

More From Author

35Comments

Add yours

+ Leave a Comment