തൊണ്ട വേദനയും ജലദോഷവും മാറ്റാൻ ഇരട്ടി മധുരം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

Estimated read time 1 min read
Spread the love

പരമ്പരാഗത കാലം തൊട്ടെ ആളുകള്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദ മരുന്നാണ് ഇരട്ടി മധുരം. വീട്ടിൽ തന്നെ എളുപ്പത്തിൽ ഇരട്ടി മധുരം എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ചില രീതികൾ ഇതാ…തണുപ്പ് കാലം അടുത്തതോടെ പനികാലം ആരംഭിച്ച് കഴിഞ്ഞു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പനി പിടിച്ച് കിടക്കുന്ന കാലമാണിത്. പലതരം മരുന്നുകള്‍ കഴിച്ചിട്ടും പനി മാറാതെ ബുദ്ധിമുട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്. രോഗത്തെ ചികിത്സിക്കാന്‍ ആയുര്‍വേദമോ അല്ലെങ്കില്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പ്രകൃതിദത്ത മരുന്നുകളോ പരീക്ഷിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. പനിയ്ക്ക് മാത്രമല്ല തൊണ്ട വേദനയ്‌ക്കൊപ്പം ചുമയും ജലദോഷവും തടയാനും ഇരട്ടി മധുരം (licorice) ഗുണം ചെയ്യു. പരമ്പരാഗത കാലം തൊട്ടെ ആളുകള്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദ മരുന്നാണ് ഇരട്ടി മധുരംതൊണ്ട വേദന മാറ്റാനുള്ള ഏറ്റവും മികച്ചൊരു ആയുര്‍വേദ മരുന്നാണ് ഇരട്ടി മധുരം. നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്. കഫം കളയാനും ശ്വസം എളുപ്പമാക്കാനുമുള്ള ഘടകങ്ങളുണ്ട്. ഇരട്ടി മധുരം എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.തൊണ്ട വേദനയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ഇരട്ടി മധുരം ചായ. ഒരു കപ്പ് വെള്ളത്തില്‍ ഇരട്ടി മധുരത്തിന്റെ വേര് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് ഇഞ്ചി ചെറുതയാി അരിഞ്ഞതുമിട്ട് തേയില പൊടിയോ അല്ലെങ്കില്‍ ടീ ബാഗോ ചേര്‍ത്ത് തിളപ്പിയ്ക്കാം. ഇതിന് ശേഷം അരിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്.പൊതുവെ ചുമയും ജലദോഷവുമൊക്കെ ഉണ്ടാകുമ്പോള്‍ ചൂട് വെള്ളം കുടിക്കാറുണ്ട്. ചുമയും ജലദോഷവും മാറ്റാനുള്ള കഴിവ് ഇരട്ടി മധുരത്തിനുണ്ട്. പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഗുണം ചെയ്യാറുണ്ട്. ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഇരട്ടി മധുരത്തിന്റെ പൊടി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ മാറ്റുംഇരട്ടി മധുരം കഴിക്കുന്നത് ചുമ, ജലദോഷം, ചുമ, തൊണ്ട വേദന എന്നിവയില്‍ നിന്ന് പരിഹാരം നല്‍കും. മറ്റൊന്നും ചേര്‍ക്കാതെ ഇത് മാത്രമായി കഴിക്കാവുന്നതാണ്. വേരിന്റെ കഷ്ണം ചവയ്ക്കുന്നത് ചുമയില്‍ നിന്ന് തല്‍ക്ഷണം ആശ്വാസം നല്‍കി തൊണ്ട വൃത്തിയാക്കും.നാലിലൊന്ന് ടീസ്പൂണ്‍ ഇരട്ടി മധുരത്തിന്റെ പൊടി, ഒരു നുള്ള് കറുവപ്പട്ട, കുരുമുളക് പൊടി, കുറച്ച് തുളസിയില എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. മികച്ച ഫലം ലഭിക്കുന്നതിന് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസത്തില്‍ രണ്ടുതവണ കഴിക്കുക. ഏറ്റവും ഫലപ്രദമായ ആയുര്‍വേദ പ്രതിവിധികളില്‍ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.

You May Also Like

More From Author

1 Comment

Add yours

+ Leave a Comment