അമിത ഭാരം എന്ന് കേള്‍ക്കുമ്പോഴേ ഭയമുള്ളവരാണ് പലരും. അതിനൊപ്പം കുടവയര്‍ കൂടി വരുന്നത് ചിന്തിക്കാന്‍ പോലുമാവില്ല. പക്ഷേ ഇതൊക്കെ നമുക്ക് മറികടക്കാന്‍ സാധിക്കും. ചില ഇന്ത്യന്‍ സുഗന്ധവ്യഞ്ചനങ്ങള്‍ കൊണ്ട് ഇതെല്ലാം സാധ്യമാകും. പക്ഷേ അത് കൃത്യമായി ഉപയോഗിക്കണം. നമ്മുടെ ഭക്ഷണത്തിനൊപ്പമോ, ഡെയ്‌ലി ഡയറ്റിലോ ഇവ ഉള്‍പ്പെടുത്തുകയാണ് നല്ലത്.കാരണം എണ്ണ കൂടുതലായി ഉണ്ടായാല്‍ അതിലൂടെ കൊഴുപ്പും, കൊളസ്‌ട്രോളും അധികമാകാനും സാധ്യതയുണ്ട്. അത് നമ്മുടെ ഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കും. പല സുഗന്ധ വ്യഞ്ചനങ്ങളിലും ബയോ ആക്ടീവ് ഘടകങ്ങളുണ്ട്. അത് ഭാരം കുറയ്ക്കുന്നതിന് ആവശ്യമാണ്.കുരുമുളക് കൊണ്ട് ധാരാളം ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും. കുരുമുളകില്‍ പൈപ്പറിന്‍ എന്ന ഘടകമുണ്ട്. ഇതിനും ക്യാപ്‌സെയ്‌സിന്റെ അതേ ഗുണമാണ് ഉള്ളത്. ഇതും നമ്മുടെ ശരീര പോഷണത്തെ മെച്ചപ്പെടുത്തും.
പോഷകങ്ങളെ കൂടുതല്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ കുരുമുളക് സഹായിക്കും. ഇത് രണ്ടും ഭാരം കുറയ്ക്കാന്‍ സഹായകരമാണ്. കുരുമുളക് ചേര്‍ത്ത വെള്ളം രാവിലെ കഴിക്കുന്നതും നല്ലതാണ്.കറുവപ്പട്ട ഭാരം കുറയ്ക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്ന കാര്യമാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീര പോഷത്തിന് വേണ്ട എല്ലാ കാര്യങ്ങളും കറുവപ്പട്ടയിലുണ്ട്. അതുപോലെ തെര്‍മോജെനിക് മികവും ഇവയ്ക്കുണ്ട്.ദഹനത്തെ എളുപ്പത്തിലാക്കാന്‍ കറുവപ്പട്ട അടങ്ങിയ ഡയറ്റിലൂടെ സാധിക്കും. വേഗത്തില്‍ ശരീരം പോഷകങ്ങളെയും വലിച്ചെടുക്കും. നമ്മുടെ ഭാരവും വേഗത്തില്‍ തന്നെ കുറഞ്ഞ് കിട്ടും. കറുവപ്പട്ട ചേര്‍ത്ത വെള്ളം രാവിലെ കഴിക്കുന്നതും നല്ലതാണ്.ഇഞ്ചി ചേര്‍ത്ത കറിയോ, വെള്ളമോ ഒക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നമ്മുടെ ശരീര പോഷണത്തെ ഇവ വര്‍ധിപ്പിക്കും. അതിലൂടെ കലോറികളെ കുറയ്ക്കാന്‍ സാധിക്കും. ഭാരവും തനിയെ കുറയും.
നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ശരീരത്തിലെ എരിച്ചിലുകളെയും ഇത് ഇല്ലാതാക്കും. ഇതും ഭാരം കുറയ്ക്കുന്നതിനെ സഹായിക്കുന്നതാണ്
+ There are no comments
Add yours