ഏതു മണ്ണിലും സുലഭമായി വളർത്താം. ഈ രീതിയിൽ നടുക

Estimated read time 0 min read
Spread the love

ആത്തച്ചക്കയുടെ വിഭാവഗത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒരു ഫലമാണ് സീതപ്പഴം. അനോന സ്‌ക്വമോസ എന്ന പേരിലാണ് ഈ ഫലം അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇതിനെ കസ്റ്റാർഡ് ആപ്പിൾ എന്ന് വിളിക്കപ്പെടുന്നു. മുന്തിരിപ്പഴം എന്ന ഓമനപേരിലും സീതപ്പഴത്തെ പലരും വിളിക്കാറുണ്ട്. ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഇവ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ വളക്കൂറ് ഇല്ലാത്ത മണ്ണിൽ വരെ ഈ സീതപ്പഴം വളരുമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ചരൽ കലർന്ന ചെമ്മൻ പ്രദേശങ്ങളിലാണ് ഇവ നന്നായി വളരാൻ കഴിയുന്നത്.പരമാവധി എട്ട് മീറ്റർ വരെയാണ് ഈ വൃഷത്തിനു ഉയരം വെക്കുന്നത്. കൂടാതെ ഇതിൽ തന്നെ ഒരുപാട് ശിഖരങ്ങൾ ഉണ്ടാവുന്നത് കാണാൻ സാധിക്കുന്നതാണ്. മധ്യരേഖയുള്ള മിക്ക പ്രദേശങ്ങളിലും ഈ കൃഷി ചെയ്യുന്നത് കൊണ്ട് ലാഭം മാത്രമേ ഉണ്ടാവുകയുള്ളു. നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു മരമാണ് ഈ മരം. കേരളത്തിലെ കാലാവസ്ഥ ഇതിനു വളരെ അനോജ്യമാണ്. അതുമാത്രമല്ല മറ്റു വൃഷങ്ങൾക്ക് കൊടുക്കുന്ന അത്ര പരിചരണം ഇതിനു കൊടുക്കണ്ട എന്നാണ് ഏറ്റവും വലിയ പ്രേത്യേകത.അമിതമായി ഉണ്ടാവുന്ന ചൂടിനെയും വിളർച്ചയും അതിജീവിക്കാനുള്ള കരുത്ത് ഇതിനുണ്ട്. നമ്മളുടെ വീട്ടുവളപ്പിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കൃഷിവിളയാണ് സീതപ്പഴം. അധികം ഉയരം വെക്കാത്ത ഈ വൃഷത്തിനു അമ്പതിൽ തരം ഇനങ്ങളാണ് ഉള്ളത്. പാലാനഗർ, മാവോദ്, ബ്രിട്ടീഷ് ഗയാന, കുറ്റാലം തുടങ്ങിയ ഇനങ്ങളാണ് ഉള്ളത്. വിത്തുകൾ കൃഷി ചെയ്തും ഗ്രാഫ്റ്റ് ചെയ്തുമായ തൈകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മഴക്കാലത്ത് നട്ട് കഴിഞ്ഞാൽ ജലസേചനം ഒഴിവാക്കാൻ സാധിക്കുന്നതാണ്.ഒരു വർഷം പ്രായമായ തൈകളാണ് നടുന്നത് നല്ലത്. 70 സെന്റിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും കലർത്തി കുഴി നിറച്ച് വേണം തൈകൾ നടാൻ. തൈകൾക്ക് ഒരു വർഷം പ്രായമായി കഴിഞ്ഞാൽ 500 ഗ്രാം വീതം വേപ്പിൻപ്പിണ്ണാക്കും സൂപ്പർ ഫോസ്ഫേറ്റും ഇട്ടു കൊടുക്കാവുന്നതാണ്. രോഗ പ്രതിരോധ ശേഷി കൂടിയ ഒന്നാണ് സീതപ്പഴം. വേനൽക്കാലത്തും ചൂടുള്ള സമയങ്ങളിൽ സീതപ്പഴം കഴിക്കുന്നത് ശരീരത്തിനു തണുപ്പ് ഉണ്ടാവുന്നതാണ്

You May Also Like

More From Author

37Comments

Add yours

+ Leave a Comment