ചകിരി കംപോസ്റ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പമോ?

Estimated read time 0 min read
Spread the love

നമ്മളിൽ ആരും തന്നെ വീടുകളിൽ ഒരു ചെടി പോലും നടത്താത്തവരായില്ല. ഇപ്പോൾ ഒരു ജൈവവളമായി എല്ലാരും ഉപയോഗിച്ചു പോരുന്ന ഒന്നാണ് ചകിരി കമ്പോസ്റ്റ്. ഇതിന് ഇന്ന് വിപണിയിൽ വളരെയധികം പ്രാധാന്യമുണ്ട്. മാത്രവുമല്ല ചകിരി കമ്പോസ്റ്റ് ഇന്ന് മാർക്കറ്റിൽ വലിയ വില കൊടുക്കേണ്ടി വരും. പലരും ഇത് വീടുകളിൽ കൂടുതലായി ഉപയോഗിച്ച് വരുന്നതായി കണ്ടുവരുന്നുണ്ട്. ചെടികളിലും പച്ചക്കറി ഇതിലും നല്ല ഒരു ജൈവവളം തന്നെയാണ് ചകിരിചോറ്.അതുമാത്രമല്ല മണ്ണിലെ വായുസഞ്ചാരം ഉറപ്പാക്കാനും ചെടികൾക്ക് ഊർജ്ജം കൂടുതൽ കിട്ടാനും വെള്ളം ഈർപ്പം തങ്ങിനിൽക്കാൻ ഒക്കെയാണ് ചകിരിച്ചോർ കൂടുതലായി സഹായിക്കുന്നത്. ചകിരി കമ്പോസ്റ്റു നമ്മുടെ വീടുകളിൽ എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം വേണ്ടത് ചകിരി ആണ് ചകിരി കമ്പോസ്റ്റ് ഉണ്ടാക്കുവാൻ ആദ്യം വേണ്ടത്. ചകിരിച്ചോർ തേങ്ങയുടെ തൊണ്ടിൽ നിന്ന് നമുക്ക് എടുക്കാവുന്നതാണ്അത് എങ്ങനെയെന്നാൽ തൊണ്ട കുറച്ചു ദിവസങ്ങൾ വെള്ളത്തിൽ മുക്കി വെക്കുക. ഇങ്ങനെ വെള്ളത്തിൽ മുക്കി വയ്ക്കുന്നത് കൊണ്ട് തൊണ്ടിൻറെ കറ പോവുകയും തൊണ്ടിൽ നിന്ന് ചകിരിച്ചോറ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുറത്തെടുക്കാൻ കഴിയുകയും ചെയ്യും. അങ്ങനെ അതിൽനിന്നും ഇളക്കിയെടുക്കുക ചകിരിച്ചോർ നന്നായി കഴുകി വൃത്തിയാക്കുക. അതിനെ ചെറിയ ചെറിയ പീസുകൾ ആയി മുറിച്ചെടുക്കുക. ഇനി കമ്പോസ്റ്റ് തയ്യാറാക്കാൻ തുടങ്ങാം.ഒരു കാർട്ടൂൺ ഷീറ്റ് തറയിൽ വിരിച്ച് അതിനു മുകളിലേക്ക് കുറച്ചു ചകിരിച്ചോർ ചകിരി മുകളിലായി ചീമകൊന്നയുടെ ഇല നിരത്തിയിടുക. ശേഷം കുറച്ച് പച്ച ചാണകം ശേഷം അതിൻറെ മുകളിൽ ഒരുപിടി വേപ്പിൻപിണ്ണാക്ക് ഒരുപിടി കടലപ്പിണ്ണാക്കും ചേർത്ത് കൊടുക്കുക. എല്ലുപൊടി കൂടി ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ്. ഇനി ഇത് രണ്ടാഴ്ചയോളം മാറ്റിവയ്ക്കുക. രണ്ടാഴ്ചക്കു ശേഷം നമുക്ക് നമ്മുടെ ചകിരി കമ്പോസ്റ്റ് റെഡിയാകും

You May Also Like

More From Author

29Comments

Add yours

+ Leave a Comment