തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളിലൊന്നായ റംബുട്ടാന്‍ കേരളത്തിലെ തനതായ കാലാവസ്ഥയില്‍ വളരെ വിജയകരമായി കൃഷിചെയ്യാന്‍ സാധിക്കുമെന്ന്ഇവിടത്തെ കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കുറ്റാലും പോലുള്ള ചിലഭാഗങ്ങള്‍, കര്‍ണ്ണാടകയിലെ മംഗലാപുരം, കുടക് എന്നീ പ്രദേശങ്ങളും മഹാരാഷ്ട്രയില്‍ കൊങ്കണ്‍പ്രദേശങ്ങളും റംബുട്ടാന്‍ കൃഷിയ്ക്ക് വളരെ യോജിച്ചതാണ്. കായ്കളുടെ വര്‍ണ്ണഭംഗിയാല്‍അലങ്കൃതമായ റംബുട്ടാന്‍ ഒരു അലങ്കാരവൃക്ഷമായിട്ടും വീട്ടുവളപ്പിലും തൊടിയിലുംനട്ടുവളര്‍ത്താവുന്നതാണ്. ഉള്‍ക്കാമ്പ് പ്രത്യേകതരം സ്വാദിനാല്‍ വളരെ മാധുര്യമേറിയതാണ്.വിവിധതരം വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മറ്റ് സസ്യജന്യസംയുക്തങ്ങള്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണ് റംബുട്ടാന്‍ പഴങ്ങള്‍. ഇതിന്റെ പുറംതോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്‌സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു പ്രദേശത്തും റംബുട്ടാന്‍ വളരുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങള്‍. വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴയും ആവശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് യോജിച്ചത്. ഏറ്റവും അനുയോജ്യമായ താപനില 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചെറിയ തോതിലുള്ള താപനില വ്യതിയാനം ചെടികളുടെ വളര്‍ച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാന്‍ വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതല്‍ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ് പ്രതീക്ഷിക്കാം.പുതുവിളകള്‍ പരീക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കാറുള്ള മലയാളികള്‍ തങ്ങളുടെ തൊടികളില്‍ വളര്‍ത്തിയിരുന്ന ആദ്യകാല റംബുട്ടാന്‍ മരങ്ങള്‍ വിത്തില്‍ നിന്നും ഉണ്ടായതിനാല്‍ അവയെല്ലാം ഗുണമേന്മ കുറഞ്ഞ നാടന്‍ ഇനങ്ങളാണ്. മധുരം കുറഞ്ഞ്, പുളി കൂടിയും കുരു ഉള്‍ക്കാമ്പില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്തതും ഉള്‍ക്കാമ്പ് വളരെ ശുഷ്‌ക്കമായതും വലിയ കുരുവുമൊക്കെയുള്ള നാടന്‍ ഇനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തീരെ യോജിച്ചതല്ല. ഇന്ത്യയിലും
വിദേശങ്ങളിലുമുള്ള ധാരാളം റംബുട്ടാന്‍ ഇനങ്ങളെ പഠനവിധേയമാക്കിയതിന്റെ വെളിച്ചത്തില്‍ ഗുണമേന്മയുള്ളതും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ഏതാനും റംബുട്ടാന്‍ ഇനങ്ങളെ കെത്തുകയുായി. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നവയും വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്നവയും ഇക്കൂട്ടത്തിലുണ്ട്. N 18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചവയാണ്. വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ് E 35, കിങ്ങ് എന്നിവ.N 18, E 35 തുടങ്ങിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത് കോട്ടയം ആസ്ഥാനമായ ഹോംഗ്രോണ്‍ ബയോടെക് ആണ്. കൂടാതെ മലേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിച്ച ഇനങ്ങളായ റോങ്‌റിയന്‍, സ്‌കൂള്‍ബോയ്,ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍, കിങ്ങ് എന്നിവ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതും
വന്‍തോതില്‍ ഉല്പാദിപ്പിച്ച് കേരളത്തില്‍ ലഭ്യമാക്കിയതും ഹോംഗ്രോണ്‍ ആണ്.സാപ്പിന്‍ഡേസി സസ്യകുടുംബത്തിലെ അംഗമായ റംബുട്ടാന്‍ നെഫേലിയം ലപ്പേസിയം (Nephelium lappaceum) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. റംബുട്ട് എന്ന മലയന്‍ (മലായ്)പദത്തില്‍ നിന്നാണ് റംബുട്ടാന്‍ എന്ന വാക്കിന്റെ ഉത്ഭവം. രോമാവൃതം എന്നാണിതിന്റെ അര്‍ത്ഥം. ഫലങ്ങള്‍ ഉരണ്ടുതോ മുട്ടയുടെ ആകൃതിയിലുള്ളതോ ആകാം. അഞ്ചു മുതല്‍ 20 പഴങ്ങള്‍ വരെ ഒരു കുലയില്‍ ഉണ്ടാകുന്നത് സാധാരണമാണ്. തുകല്‍ പോലെ കട്ടിയുള്ള പുറംതൊലി രണ്ട് വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നു. കടും ചുവപ്പും മഞ്ഞയും നിറങ്ങളില്‍ പഴങ്ങള്‍ കുലകളായി വിന്യസിച്ചിരിക്കുന്നത്
കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഓരോ പഴത്തിലും തവിട്ടുനിറത്തിലുള്ള ഒരു വിത്ത് ഉണ്ടാകും ഇത് ഭക്ഷ്യയോഗ്യമല്ലറംബുട്ടാന്‍ മരങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിയ്ക്ക് ഉപയോഗിക്കരുത്. പകരം മുകുളനം (budding) വഴി ഉരുത്തിരിച്ചെടുക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണ് ഉപയോഗിക്കേണ്ടത്. ഇത്തരം തൈകള്‍ നട്ട് മൂന്നാംവര്‍ഷം മുതല്‍ പുഷ്പിക്കുകയും നല്ല പരിചരണം നല്‍കിയാല്‍ ആറു മുതല്‍ എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വിളവ് ലഭിക്കുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കണ്ടത് മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതാണ്. ഇപ്രകാരം ഒരേക്കര്‍ സ്ഥലത്ത് 30 മുതല്‍ 35 തൈകള്‍ വരെ നടാം. ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്, മൂന്ന് കുട്ട ട്രൈക്കോഡെര്‍മ-സമ്പുഷ്ട ചാണകക്കൂട്ട്, ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റ് എന്നിവ യോജിപ്പിച്ച് നിറയ്ക്കാം. തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തിലും മൂന്നടി വ്യാസത്തിലും കൂന കൂട്ടി തൈകള്‍ നടുന്നത് മികച്ച നടീല്‍ രീതിയായി കണ്ടുവരുന്നു. അനുയോജ്യമായ പിള്ളക്കുഴി തയ്യാറാക്കി അതില്‍ ഒരു പിടി ചാണകക്കൂട്ടും ഒരു പിടി
റോക്ക് ഫോസ്‌ഫേറ്റും തൂകിയതിനുശേഷം പോളിത്തീന്‍ കവറിനുള്ളിലെ മണ്ണുടയാതെ വളരെ ശ്രദ്ധയോടെ കവര്‍ നീക്കി തൈകള്‍ നടാം. ചെടിയ്ക്കു ചുറ്റുമായി മൂന്നടി ചുറ്റളവില്‍ വൃത്താകൃതിയില്‍ തടമെടുക്കുന്നത് നനയ്ക്കുന്നതിനും തുടര്‍ന്ന് വളമിടുന്നതിനും സൗകര്യപ്രദമാണ്. ആറുമാസത്തിനു ശേഷം നിര്‍ദ്ദേശാനുസരണം വളപ്രയോഗം നടത്താം. വരണ്ട കാലാവസ്ഥയില്‍ ചെടികള്‍ നന്നായി നനയ്‌ക്കേതാണ്. കീടങ്ങള്‍ പെരുകി ഫലവൃക്ഷങ്ങളെ രോഗാതുരമാക്കുന്നതില്‍ കളകള്‍ക്ക് നല്ല പങ്കുള്ളതിനാല്‍ അവ യഥാസമയം നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കേതാണ്.മരങ്ങള്‍ക്ക് ഒരു കിലോ 18 കോംപ്ലക്‌സ്, 30 കിലോ
ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം. വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പു കോതലിന് ശേഷമാണ് വളമിടേത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമാണ് നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കേണ്ടത്. കമ്പുകോതലിനു ശേഷം വളര്‍ന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് തൊട്ടുമുന്‍പ് 300 ഗ്രാം മുതല്‍ ഒരു കിലോ വരെ പൊട്ടാഷ് നല്‍കുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന്
ഏകദേശം ഒരു മാസം മുന്‍പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കിയാല്‍ ഗുണമേന്മയുള്ള പഴങ്ങള്‍
ലഭിക്കുന്നതാണ്.
I’m not sure where you’re getting your info, but good topic.
I needs to spend some time learning much more or understanding more.
Thanks for wonderful info I was looking for this information for my mission.
I was suggested this web site by my cousin. I am not sure whether this post is written by him as nobody else know such detailed about my
trouble. You’re wonderful! Thanks!
I blog frequently and I really appreciate your content.
This great article has really peaked my interest. I am going to book mark your website and keep checking for
new information about once a week. I opted in for your
Feed as well.
I like the helpful information you provide in your articles.
I’ll bookmark your weblog and check again here regularly.
I’m quite sure I’ll learn lots of new stuff right here!
Best of luck for the next!
Thanks for sharing your info. I truly appreciate your efforts and I will be
waiting for your next post thank you once again.
Good post. I learn something totally new and challenging on sites I stumbleupon everyday.
It will always be useful to read through content from
other writers and use a little something from their web sites.
Look at my webpage: click for more info
Hi there, I believe your site may be having internet browser compatibility problems.
Whenever I take a look at your website in Safari, it looks fine however, when opening in IE,
it has some overlapping issues. I merely wanted to provide you with
a quick heads up! Other than that, fantastic
site!
The very next time I read a blog, I hope that it doesn’t
fail me as much as this one. I mean, I know it was my choice to read, nonetheless I really thought you would have something useful to talk about.
All I hear is a bunch of whining about something that you
could fix if you were not too busy seeking attention.