ശ്രദ്ധിക്കൂ, പതിവായി മുരിങ്ങയ്ക്ക കഴിച്ചാൽ

Estimated read time 1 min read
Spread the love

മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുമ, ജലദോഷം തുടങ്ങിയ സീസണൽ അണുബാധകൾ തടയാൻ സഹായിക്കുന്നു. ശക്തമായ എല്ലുകൾക്ക് ആവശ്യമായ കാൽസ്യവും ഇരുമ്പും മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുരിങ്ങയ്ക്ക (drumstick). വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൂടുതലുള്ളതിനാൽ ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും മുരിങ്ങയ്ക്ക സഹായിക്കുന്നു. മുരിങ്ങയ്ക്കയിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ആസ്ത്മ, ചുമ, ശ്വാസതടസ്സം, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് രക്തചംക്രമണം സുഗമമാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുമ, ജലദോഷം തുടങ്ങിയ സീസണൽ അണുബാധകൾ തടയാൻ സഹായിക്കുന്നു. ശക്തമായ എല്ലുകൾക്ക് ആവശ്യമായ കാൽസ്യവും ഇരുമ്പും മുരിങ്ങയ്ക്കയിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

മുരിങ്ങയ്ക്കായിലെ മറ്റൊരു പ്രധാന പോഷകമാണ് നാരുകൾ. കൂടാതെ, നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ മറ്റ് ബി വിറ്റാമിനുകളും അവയിലുണ്ട്. അവ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. മുരിങ്ങയ്ക്കായിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക് ഏജന്റുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുവിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ മുരിങ്ങയ്ക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ തടയുന്നതിന് സഹായിക്കുന്നതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) വ്യക്തമാക്കി. മുരിങ്ങയ്ക്കായിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

മുരിങ്ങയ്ക്ക ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. അവയിൽ പ്രകൃതിദത്ത വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് മുഖത്തെ നേർത്ത വരകൾ അകറ്റുന്നതിന് സഹായിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours