ഹൃദയാരോഗ്യം മുതല്‍ പ്രതിരോധശേഷി വരെ; അറിയാം പിയർ പഴത്തിന്‍റെ ഗുണങ്ങള്‍

Estimated read time 0 min read
Spread the love

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. നിരവധി പോഷകഗുണങ്ങളുള്ള ഒരു പഴമാണിത്. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ്. ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയർ കഴിച്ചാൽ ലഭിക്കും. വിറ്റാമിന്‍ കെയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ ഇവ കഴിക്കാവുന്നതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബർജിൽ ധൈര്യമായി കഴിക്കാം.ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കുംഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. മലബന്ധം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്. .

You May Also Like

More From Author

4Comments

Add yours

+ Leave a Comment