ഇത്ര മധുരിക്കുമോ അബിയു പഴം

Estimated read time 0 min read
Spread the love

സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും.വീടിനു മുൻ വശം അലങ്കാരമായി വയ്ക്കാൻ പറ്റിയ നല്ല പച്ചപ്പുള്ള ആരോഗ്യമുള്ള ഈ മരം മറ്റു വിദേശപഴച്ചെടികള്‍പോലെ തന്നെ മലയാളിയുടെ വീടും പറമ്പും കയ്യടക്കും. തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം.പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്.സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും.വീടിനു മുൻ വശം അലങ്കാരമായി വയ്ക്കാൻ പറ്റിയ നല്ല പച്ചപ്പുള്ള ആരോഗ്യമുള്ള ഈ മരം മറ്റു വിദേശപഴച്ചെടികള്‍പോലെ തന്നെ മലയാളിയുടെ വീടും പറമ്പും കയ്യടക്കും.

You May Also Like

More From Author

33Comments

Add yours
  1. 29
    Check This Out

    I simply could not go away your website prior to suggesting that I actually enjoyed the usual information a
    person provide for your visitors? Is going to be again regularly in order to inspect new posts

+ Leave a Comment