പൊങ്ങ് കഴിച്ചാൽ ഇത്രയും ഗുണങ്ങളോ

Estimated read time 1 min read
Spread the love

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് പൊങ്ങ്. ഇതിൽ നമുക്കാവശ്യമുള്ള വൈറ്റമിനുകളായ വൈറ്റമിൻ B 1 , വൈറ്റമിൻ B 3, B 5 , B 6, സെലേനിയം , മഗ്നീഷ്യം , പൊട്ടാസ്യം, കാൽസ്യം എന്നീ മിനറലുകളും അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർ വർഗ്ഗങ്ങൽ നമ്മുടെ ശരീരത്തിന് എത്രത്തോളം ഗുണകരമാണോ അതിലേറെ പോഷകങ്ങൾ തേങ്ങയുടെ പൊങ്ങിൽ നിന്നും നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്പതിയായി പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. പൊങ്ങിനു ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ആക്‌ഷൻ ഉള്ളതിനാൽ നമ്മൾ രോഗങ്ങൾക്ക് വേണ്ടി മരുന്ന് കഴിക്കുമ്പോൾ അതോടൊപ്പം പൊങ്ങും കഴിക്കുന്നത് ഏറെ നല്ലതാണ്. വൃക്ക രോഗങ്ങൾക്കും വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പിനും പൊങ്ങ് കഴിക്കുന്നത് നല്ലതാണ് . വളരെപ്പെട്ടന്ന് തന്നെ ശരീരത്തിൽ ഉയർന്ന അളവിൽ ഊർജ്ജം നൽകാൻ കഴിവുള്ള ഭക്ഷണമാണ് പൊങ്ങ് . അതിനാൽ അത്ലറ്റുകൾ പൊങ്ങ് ഉണക്കിപ്പൊടിച്ചു മത്സരങ്ങൾക്ക് മുൻപ് കഴിക്കാറുണ്ട്.നമ്മൾ വ്യായാമത്തിൽ ഇറങ്ങുന്നതിനു മുൻപ് പോങ്ങു കഴിക്കുന്നത് നമ്മുടെ ശരീര ഊർജ്ജം വർധിപ്പിക്കും. സൈഡ് എഫക്റ്റുകൾ ഉണ്ടാക്കുന്ന എനർജി ഡ്രിങ്കകൾ കഴിക്കുന്നതിനു പകരം പൊങ്ങ് പൊടിച്ചു വെള്ളത്തിൽ ചേർത്തു കഴിക്കുന്നത് നമുക്ക് ഇരട്ടി ഗുണം നൽകും. പൊങ്ങിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയെ ആരോഗ്യകരമായി വയ്ക്കാനുള്ള കഴിവുണ്ട്. ഇതുമൂലവും ഇൻസുലിൻ ഉത്പാദനം വർധിക്കുന്നു. അതായത് പൊങ്ങ് കഴിക്കുന്നത് നമ്മുടെ പ്രമേഹ രോഗ സാധ്യതയെ തടയുന്നു. കൂടാതെ പൊങ്ങ് ഇന്സുലിന് റെസിസ്റ്റൻസ് കുറയ്ക്കുകയും അമിതവണ്ണം തടയുകയൂം ചെയ്യുന്നു. പോങ്ങു പതിവായി കഴിക്കുന്നത് രക്തത്തിലെ നല്ല കൊളസ്‌ട്രോൾ ആയ HDL ചീത്ത കൊളസ്‌ട്രോൾ ആയ LDL നെ കുറയ്ക്കുന്നു.അതിനാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ പതിവായി പൊങ്ങ് കഴിക്കുന്നത് ശീലമാക്കാം. പൊങ്ങ് രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തൈറോയ്ഡ് രോഗമുള്ളവർക്കു പൊങ്ങ് കഴിച്ചാൽ തൈറോയ്ഡ് ഗ്രന്ധിക മെച്ചപ്പെടുവാൻ സഹായിക്കുന്നു. രക്തത്തിൽ അപകടകാരികളായ ഫ്രീ റാഡിക്കലുകൾ വർധിക്കുന്നത് തടയുവാൻ പൊങ്ങിനു സാധിക്കുന്നതിനാൽ ക്യാൻസർ രോഗികൾ പൊങ്ങ് പതിവായി കഴിക്കുന്നത് നല്ലതാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തേങ്ങയുടെ പൊങ്ങ് അത്ര നിസ്സാരനല്ല എന്ന് മനസ്സിലായില്ലേ. പൊങ്ങ് കയ്യിൽ കിട്ടിയാൽ ഇനിയാരും അത് വലിച്ചെറിഞ്ഞു കളയരുത്‌.

You May Also Like

More From Author

29Comments

Add yours

+ Leave a Comment