പുതിനയിലയെ നിസാരമായി കാണേണ്ട, ഗുണങ്ങൾ അറിയാം

Estimated read time 0 min read
Spread the love

പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിർത്തുന്നു. മാത്രമല്ല ‌മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് പുതിന. പുതിനയിലയിൽ വിറ്റാമിൻ എയും ആന്റിഓക്‌സിഡന്റുകളും വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന പദാർത്ഥങ്ങളാണ്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പുതിനയിലയിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിനുകൾ ബി, ബി 1, ബി 2, ബി 3, ഫോസ്ഫറസ്, വിറ്റാമിൻ സി, ഇരുമ്പ്, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നുപുതിന ഇലകളിൽ കലോറി വളരെ കുറവാണ്. ഏകദേശം 25 ഗ്രാം ഇലകൾ 4 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പുതിന ഇലകളിൽ ചെറിയ അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്, കൂടാതെ, അതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. 25 ഗ്രാം പുതിനയിലയിൽ സാധാരണയായി 1 ഗ്രാം കാർബോഹൈഡ്രേറ്റ് (0.5 ഗ്രാം ഫൈബർ ഉൾപ്പെടെ) മാത്രമേ അടങ്ങിയിട്ടുള്ളൂ. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പുതിനയിലയിൽ മെന്തോൾ സാരാംശം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടവേദന കുറയ്ക്കുന്നതിന് ‌ഫലപ്രദമാണ്.

You May Also Like

More From Author

+ There are no comments

Add yours