വീട്ടുമുറ്റത്ത് തുറന്നിടുന്നതിനേക്കാള്‍ ഹൈടെക് കൂടുകളില്‍ വളര്‍ത്തുന്നതാണ് മുട്ട ഉല്‍പ്പാദനത്തിന് നല്ലത്. എന്നാല്‍ തുറന്നിട്ട് വളര്‍ത്തുന്നവയ്ക്ക് രോഗ പ്രതിരോധ ശക്തി വളരെ കൂടുതലായിരിക്കും. തീറ്റയ്ക്കായി പ്രത്യേകം ചെലവഴിക്കേണ്ടതുമില്ല.വീട്ടമ്മമാര്‍ക്ക് തുടങ്ങാവുന്ന ഒരുപാട് കാര്‍ഷിക സംരംഭങ്ങളുണ്ട്. അതില്‍ മുട്ടക്കോഴി വളര്‍ത്തലും ഇറച്ചിക്കോഴി വളര്‍ത്തലുമൊക്കെ പലരും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നാം എപ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. വീട്ടുവളപ്പില്‍ ആരംഭിച്ച് വിജയിക്കാന്‍ സാധ്യതയുള്ള ബിസിനസ് ആണ് മുട്ടക്കോഴി വളര്‍ത്തല്‍. എന്നാല്‍ ഏതെങ്കിലും ഇനങ്ങളെ വളര്‍ത്തിയാല്‍ വിചാരിച്ച ലാഭം ഉണ്ടാകില്ല. കാരണം മുട്ട ഉല്‍പ്പാദനം പലരും അവകാശപ്പെടുന്ന പോലെ ലഭിക്കാറില്ല.
കോഴികള്‍ വേഗത്തില്‍ ചത്തുപോകുന്നതും മുട്ട ഉല്‍പ്പാദനം കുറയുന്നതുമാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികള്‍. എന്നാല്‍ നല്ല കമ്പനികള്‍ ഉല്‍പ്പാദിപ്പിച്ച ഹൈബ്രിഡ് കോഴികളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പ്രതിരോധശേഷിയും മുട്ട ഉല്‍പ്പാദനവും ഉറപ്പാണ്. അത്തരത്തിലൊരു ഇനമാണ് ബിവി 380.ഒരു വര്‍ഷം 280 മുതല്‍ 300 മുട്ടകള്‍ വരെ ഇടുന്ന കോഴികളാണിത്. പ്രതിരോധശേഷിയും ഉല്‍പ്പാദന ശേഷിയും ഒരുപോലെ കൂടുതലുള്ള ഇനങ്ങളാണിത്. കാഴ്ചയില്‍ നാടന്‍ മുട്ടകള്‍ക്ക് സമാനവും വലിയ മുട്ടകളുമാണ് ഇവ. അതുകൊണ്ട് തന്നെ സാധാരണ വിപണിയില്‍ നല്ലവിലയാണ് ഈ മുട്ടകള്‍ക്ക് ലഭിക്കുന്നത്. മിനിമം എട്ടു രൂപ മുതല്‍ മുകളിലോട്ടാണ് ഈ മുട്ടകളുടെ വില.ജീവകം എയുടെ ലഭ്യത ഉറപ്പുവരുത്താന്‍ പച്ചപ്പുല്ലും അസോളയും നല്‍കാം. ഹൈടെക് കൂടുകളില്‍ വളര്‍ത്തുന്നവര്‍ക്ക് ഡ്രിങ്കിങ് സംവിധാനം പ്രയോജനപ്പെടുത്തി ധാരാളം കുടിവെള്ളം നല്‍കിയിരിക്കണം. കമ്പനി തീറ്റ, ടോണിക് നിപ്പിള്‍ തുടങ്ങിയവ ഈ സംവിധാനത്തില്‍ നല്‍കാവുന്നതാണ്. ബിവി 380 മുട്ടക്കോഴികള്‍ക്ക് കോഴി ഒന്നിന് രണ്ട് ചതുരശ്രഅടി നല്‍കി ഡീപ്പ് ലിറ്റര്‍ രീതിയിലും വളര്‍ത്താവുന്നതാണ്.
+ There are no comments
Add yours