കറിവേപ്പില മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇത് മാത്രം ചെയ്താൽ മതി.

Estimated read time 0 min read
Spread the love

കറിവേപ്പില ഇല്ലാത്ത കറികളെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിലും മറ്റും പോയി താമസിക്കുന്നവർക്ക് കറിവേപ്പില കൊണ്ടുപോയി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അവിടെ കടകളിൽ നിന്നും വാങ്ങുമ്പോൾ കറിവേപ്പിലയ്ക്ക് വലിയ വില നൽകേണ്ടി വരികയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ കാലങ്ങളോളം കറിവേപ്പില കേടാകാതെസൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കുറഞ്ഞത് ഒരു മാസം വരെ കേടാകാതെ സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു ഇലയാണ് കറിവേപ്പില. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. കറിവേപ്പില സൂക്ഷിക്കാനായി പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുപ്പിയുടെ ജാർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അതല്ലെങ്കിൽ നല്ല ക്വാളിറ്റിയിലുള്ള പ്ലാസ്റ്റിക് ബോക്സുകൾ വേണമെങ്കിലും തിരഞ്ഞെടുക്കാം. ആദ്യം തന്നെ കറിവേപ്പില നല്ലതുപോലെ കഴുകിവൃത്തിയാക്കി എടുക്കണം. ശേഷം അതിലെ വെള്ളം മുഴുവൻ വാരാനായി വയ്ക്കുകയോ അതല്ലെങ്കിൽ ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുകയോ വേണം. വെള്ളത്തോട് കൂടി കറിവേപ്പില സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. വെള്ളം മുഴുവനായും കളഞ്ഞ കറിവേപ്പില തണ്ടുകളാക്കി മാറ്റി കുപ്പി ആണെങ്കിൽ അതിലേക്ക് തണ്ടോടു കൂടി തന്നെ ഇറക്കി വയ്ക്കാവുന്നതാണ്. അതല്ലെങ്കിൽ നീളമുള്ള ഒരു പ്ലാസ്റ്റിക് പാത്രമെടുത്ത്അതിലും കറിവേപ്പില നിരത്തി വച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി രണ്ടു ഗുണങ്ങളാണ് ഉള്ളത്. ഒന്ന് കറിവേപ്പില ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. മറ്റൊന്ന് കറിവേപ്പില എടുക്കുമ്പോൾ ഓരോ തവണയും കഴുകി ഉപയോഗിക്കേണ്ടി വരുന്നില്ല. കറിവേപ്പില കിട്ടാത്ത സ്ഥലങ്ങളിൽ ഈ ഒരു രീതി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല കടകളിൽ നിന്നും വിഷമടിച്ച കറിവേപ്പില വാങ്ങുന്നത് ഒഴിവാക്കുകയും ചെയ്യാം.

You May Also Like

More From Author

19Comments

Add yours

+ Leave a Comment