ബീറ്റ്റൂട്ട് കൃഷി വീട്ടിൽ തുടങ്ങാം

Estimated read time 0 min read
Spread the love

എല്ലാവർക്കും സംശയമാണ് നമ്മുടെ നാട്ടിൽ ബീറ്റ്റൂട്ട് കൃഷി ചെയ്തെടുക്കാൻ സാധിക്കുമോ എന്നത് . സാധിക്കും എന്നാണ് ഉത്തരം . ശൈത്യകാല വിളകളിൽ നന്നായി ചെയ്യാൻ കഴിയുന്ന വിളകളിൽ ഒന്നാണ് ബീറ്റ്‌റൂട്ട് . ബീറ്റ്റൂട്ട് ഏകദേശം മൂന്നു മാസം കൊണ്ടാണ് വിളവ്‌ തരുന്നത് . നവംബർ ഡിസംബർ ജനുവരി സമയത്ത് വിളവ് തരണം . അതിനോട് അനുബന്ധിച്ച് വേണം ഇത് നട്ടു കൊടുക്കാനായിട്ട്. ഇതിനായി പോട്ടിംഗ് മിക്സ്ചർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം .മണ്ണ് , കൊക്കോ പീറ്റ്, കയ്യിലുള്ള ജൈവവളം എന്നിവ 1: 1: 1 എന്ന രീതിയിൽ എടുക്കുക . ചെടിച്ചട്ടിയിൽ ആണെങ്കിൽ കുറച്ച് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ കൂടി എടുക്കുക . മണ്ണിലുള്ള കീടാണുക്കളെ അകറ്റാനായി വേപ്പിൻ പിണ്ണാക്ക് വളരെ നല്ലതാണ് . ബീറ്റ്റൂട്ട് മണ്ണിനടിയിൽ വളരുന്നു എന്നതിനാൽ എല്ല് പൊടി വേരിൻ്റെ വളർച്ചയ്ക്ക് വളരെയധികം ഗുണകരമാണ്. പോട്ടിംഗ് മിക്സ്ചർ തയ്യാറാക്കി ഒരാഴ്ച മണ്ണ് പരുവപ്പെടാനായി വയ്ക്കുക . ബീറ്റ്റൂട്ടിൻ്റെ വിത്ത് വാങ്ങുവാനായി ലഭിക്കും .ഈ വിത്ത് ഏകദേശം ഒരു ദിവസത്തോളം വെള്ളത്തിലിട്ടു വയ്ക്കുക. വെള്ളത്തിൽ ഇട്ടു കഴിഞ്ഞാൽ പെട്ടെന്ന് കിളിർത്തു കിട്ടും . വെള്ളത്തിലിട്ട വിത്ത് ഒരു കിഴിയിലേക്ക് കെട്ടി ഒരു ദിവസം കൂടി വയ്ക്കുക . അപ്പോഴേക്കും വിത്ത് കിളിർത്ത് തുടങ്ങും. ഈ വിത്ത് എവിടെയാണോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നത് അവിടെ ഡയറക്ടറായി പാകി കിളിർപ്പിക്കുക .വേര് വളരുന്നതിനാൽ പറിച്ചു നടൽ നല്ലതല്ല. നട്ടു കൊടുത്ത ശേഷം എല്ലാ ദിവസവും നനച്ച് കൊടുക്കുക . ഇതിനു മുകളിലായി പേപ്പറോ മറ്റോ ഇട്ട് കൂടുതൽ വെയിൽ കൊള്ളാതെ ശ്രദ്ധിക്കുക.



കിളിർത്ത് വന്ന് കുറച്ച് കഴിഞ്ഞാൽ കുറച്ചുകൂടി മണ്ണിട്ട് കൊടുക്കുക. പേപ്പർ കഷ്ണം ഇട്ടുകൊടുക്കുന്നത് വൈകുന്നേരമാകുമ്പോൾ എടുത്തുമാറ്റാൻ ശ്രദ്ധിക്കുകയും വേണം . ഇത് വളർന്നു വരുമ്പോൾ ഒരു പിടി കപ്പലണ്ടി പിണ്ണാക്ക് 1 മഗ് വെള്ളത്തിൽ കുതിർത്തശേഷം മൂന്നോ നാലോ ഇരട്ടി വെള്ളത്തിൽ ഡൈല്യൂട്ട് ചെയ്തു ഒഴിച്ചു കൊടുക്കാവുന്നതാണ്. വളമിടുമ്പോൾ വാട്ടമെന്തെങ്കിലും കാണുന്നുണ്ടെങ്കിൽ കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്താൽ അത് മാറിക്കിട്ടും.

You May Also Like

More From Author

30Comments

Add yours

+ Leave a Comment