കപ്പലണ്ടി കൃഷി

Estimated read time 0 min read
Spread the love

നിലക്കടല അല്ലെങ്കിൽ കപ്പലണ്ടി ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. ബീച്ചിലൂടെ നടക്കുമ്പോളും യാത്ര ചെയ്യുമ്പോളുമൊക്കെ കപാപലണ്ടി കൊറിക്കാത്തവരായി ചുരുക്കം ആൾക്കാരെ കാണൂ. മണ്ണിനടിയിൽ വളരുന്ന ഒരു എണ്ണകുരുവാണ് കപ്പലണ്ടി. ഇറച്ചിയിൽ നിന്നും മുട്ടയിൽ നിന്നും ലഭിക്കുന്നതിനെക്കാൾ പപ്രോട്ടീൻ കപ്പലണ്ടിയിൽ നിന്നും ലഭിക്കും. പച്ചയ്ക്കോ വേവിച്ചോ വറുത്തോ കഴിക്കാം. നിലക്കടല കൊണ്ട് പീനട്ട് ബട്ടർ ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്ദിവസവും ഒരു പോയടി കപ്പലണ്ടി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾക്കു കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ ഉണർവിനും ആരോഗ്യത്തിനും നിലക്കടല വെള്ളത്തിൽ ഇട്ടു കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. കാൻസർ സാധ്യത കുറയ്ക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. സ്ത്രീകളിൽ ഗർഭധാരണ ശേഷി വർധിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡാണ് ഇതിനു കാരണം. ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കും നല്ലതാണ്.രക്തസമ്മർദ്ദം കുറയ്ക്കാനും കപ്പലണ്ടി കുതിർത്ത് കഴിക്കാം. കപ്പലണ്ടി വളരെ എളുപ്പത്തിൽ ചിലവ് കുറച്ച് വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കും. ഒരു പിടി കപ്പലണ്ടി കൊണ്ട് ഒരുപാട് വിളയിക്കാം. മണൽ കലർന്ന മണ്ണാണ് ഏറ്റവും നല്ലത് കപ്പലണ്ടി കൃഷിയ്ക്ക്. പച്ചകപ്പലണ്ടി കൊണ്ടാണ് കപ്പലണ്ടി കൃഷി ചെയ്യുക. കടയിൽ നിന്നൊക്കെ പച്ചകപ്പലണ്ടി വാങ്ങാൻ കിട്ടും. തലേന്ന് കപ്പലണ്ടി വെള്ളത്തിൽ ഇട്ടുവെച്ചശേഷം പിറ്റേന്ന് വെള്ളം ഊറ്റി കളഞ്ഞശേഷം വെച്ചിരിക്കുക മുള വരുമ്പോൾ നടാൻ തുടങ്ങാം. അടിവളമായി ചാണകമോവേപ്പിൻപിണ്ണാക്കോ എല്ലുപൊടിയോ കമ്പോസ്റ്റോ ചേർക്കാം അതിനുശേഷം കപ്പലണ്ടി വിത്തുകൾ നടാം. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യാൻ കഴിയും. മുള വന്നു 15 ദിവസത്തിനുശേഷം വളമായി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാണകവും ചേർത്ത് ഇട്ടുകൊടുക്കാം. കുറച്ച് മണ്ണുകൂടി നമുക്ക് ഇട്ടുകൊടുക്കാം. ഇടയ്ക്ക് പച്ച ചാണകം കലക്കി ഒഴിക്കുകയോ ജൈവ സ്ലറിയോ ഒഴിച്ച് കൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ നല്ലതുപോലെ വളരാൻ സഹായിക്കും. കപ്പലണ്ടിയ്ക്കു വെള്ളം കൂടുതൽ ആവശ്യമില്ല കുറച്ച് നനച്ചാൽ മതിയാകും. ഏകദേശം 5മാസം കൊണ്ടാണ് വിളവെടുപ്പിന് പാകമാകുന്നത്.

You May Also Like

More From Author

36Comments

Add yours

+ Leave a Comment